ഇന്ത്യയിലെ ജനപ്രിയ കാറുകളിലൊന്നായ ഐ 10ന്റെ പുതിയ പതിപ്പ് പുറത്തിറക്കാൻ ഹ്യുണ്ടായ് ഒരുങ്ങുന്നു. ഗ്രാന്റ് ഐ 10 പ്രൈം എന്ന് പേരിട്ടിരിക്കുന്ന കാർ ഫെബ്രുവരിയിൽ വിപണിയിലെത്തുമെന്നാണ് സൂചന. രാജ്യാന്തര വിപണിയിൽ പുറത്തിറങ്ങുന്ന ഗ്രാന്റ് ഐ 10 പ്രൈം ആയിരിക്കും ഇന്ത്യയിൽ എത്തുന്നതെങ്കിലും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും കമ്പനി നടത്തിയിട്ടില്ലെന്നാണ് വിവരം.
അടിമുടി മാറ്റത്തോടെ എത്തുന്ന ഗ്രാന്റിൽ പുതിയ മുൻ-പിൻ ബമ്പറുകൾ, പുതിയ എൽഇഡി ഹെഡ്‍ലൈറ്റുകൾ കാഴ്ച്ചയിൽ പുതുമ നൽകുന്നു.ടച്ച് സ്ക്രീൻ ഇൻഫൊടൈൻമെന്റ് സിസ്റ്റം, റീഡിസൈൻ ചെയ്ത ഡാഷ് ബോർഡുകള്‍, കൂടുതൽ സ്ഥല സൗകര്യം എന്നിവയാണ് ഉൾ ഭാഗത്തെ മാറ്റങ്ങൾ. എന്നാൽ എന്ജിനിലേക്ക് വരുമ്പോൾ നിലവിലെ ഐ 10 ലുള്ള 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനും 1.1 ലീറ്റർ ഡീസൽ എൻജിനും തന്നെയായിരിക്കും പുതിയ കാറിനും ജീവൻ നൽകുന്നത്.
ഹ്യുണ്ടേയ്‌യുടെ തന്നെ ഐ10 ന്റേയും ഐ 20യുടേയുംകുഞ്ഞനുജനായി 2013 ൽ പുറത്തിറങ്ങിയ ഗ്രാന്റ് ഐ 10 ആ വർഷം തന്നെ ഇന്ത്യയിലെ ഏറ്റവും മികച്ച കാറായി തിരഞ്ഞെടുത്തിരുന്നു.
Post Your Comments