Kerala

യേശുദാസ് ക്രൈസ്തവ വിശ്വാസങ്ങള്‍ ലംഘിച്ചെന്ന് പ്രചാരണം

തിരുവനന്തപുരം: ഗായകന്‍ യേശുദാസ് ശബരിമലയില്‍ പ്രവേശിച്ചത് ക്രൈസ്തവ വിശ്വാസത്തിനെതിരാണെന്ന് പ്രചാരണം. ക്രിസ്തീയ വിശ്വാസപ്രകാരം ഒന്നാം പ്രമാണത്തിന്റെ ലംഘനമാണിതെന്നാണ് ചില ക്രിസ്ത്യന്‍ സമുദായ വിശ്വാസികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ഞാനല്ലാതെ നിനക്ക് മറ്റൊരു ദൈവമില്ല എന്നാണ് ഒന്നാം പ്രമാണം. യേശുദാസ് ഇപ്പോഴും ക്രിസ്ത്യാനിയായി തുടരവേ തുടച്ചയായി ശബരിമലയില്‍ പോകുന്നത് ഈ ക്രൈസ്തവ വിശ്വാസത്തെ ലംഘിക്കലാണെന്നാണ് പ്രചാരണ സന്ദേശത്തില്‍ പറയുന്നു. അതേസമയം ഗായകനെ ഇഷ്ട്ടപ്പെടുന്ന മത വിശ്വാസികള്‍ ഈ പാത പിന്തുടര്‍ന്നാല്‍ അത് സഭയ്ക്ക് വലിയ ക്ഷീണമുണ്ടാക്കുമെന്നും പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളവര്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴിയും സീക്രെട്ട് ഗ്രുപ്പുകള്‍ വഴിയുമാണ് ഇത്തരം മത വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകള്‍ പരത്തുന്നത്. അതേസമയം ഏത് ആരാധനയും മനസിന് സന്തോഷം തരുന്നുണ്ടെങ്കില്‍ അത് പിന്തുടരുന്നതാണ് നല്ലതെന്നും യേശുദാസിന് ഹിതമായത് ചെയ്യട്ടെയെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button