KeralaNews

ഏത് വാട്ടർ സപ്ലൈ ഡിപാർട്ട്മെന്റ് വിദഗ്ധർ വിചാരിച്ചാലും സാധിയ്ക്കാത്ത ഈ അദ്ഭുതം ഒന്നു മാത്രം മതി അയ്യപ്പസ്വാമിയുടെ മഹത്വം മനസ്സിലാക്കുവാൻ; മഹാത്ഭുതമായി ജനകോടികളുടെ മനസ്സിൽ നിലകൊള്ളുന്ന അയ്യപ്പ മാഹാത്മ്യത്തെക്കുറിച്ച് രഞ്ജിത്ത് ആർ.നായർ എഴുതുന്നു

ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്‌ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രം.അയ്യപ്പനാണ് പ്രധാന മൂർത്തി. മണ്ഡലകാലം എന്നറിയപ്പെടുന്ന 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്.41 ദിവസത്തെ വൃതാനുഷ്ടാനങ്ങളോടെ അയ്യപ്പദർശനത്തിനായി ഭക്തർ മലചവിട്ടുന്നു..”സ്വാമിയേ ശരണമയ്യപ്പാ’ എന്ന മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ലക്ഷകണക്കിന് ഭക്തജനങ്ങളാണ് അയ്യന്റെ പുണ്യം തേടാനായി മലചവിട്ടുന്നത്.കറുപ്പുടുത്ത് പമ്പയിൽ മുങ്ങി മനസിനെ ശുദ്ധമാക്കി ഇരുമുടികെട്ടുകളുമായി അയ്യപ്പ സന്നിധിയിലേക്ക് ശരണമന്ത്രങ്ങളുമായി നീങ്ങുന്ന ഓരോ ഭക്തനും മനസും ശരീരവും ഒരുപോലെ അയ്യനിൽ അർപ്പിക്കുകയാണ്.

ശബരിമലയുടെ മൂലസ്ഥനം പൊന്നമ്പലമേട്ടിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്. ശബരിമലയിൽ നിന്ന് ഏകദേശം 10-16 കിലോമീറ്റർ ദൂരമുള്ള പൊന്നമ്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ വനദേവതമാർ മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതാണ് മകരജ്യോതി.എന്നാൽ ഇതിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്.പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് വ്യാജമാണെന്നും ഭക്തരെ പറ്റിയ്ക്കാനുള്ള തട്ടിപ്പാണെന്നുമൊക്കെ പറഞ്ഞ് കോളിളക്കമുണ്ടാക്കിയ യുക്തിവാദികൾക്കും നിരീശ്വര വാദികൾക്കുമൊക്കെ എതിരേ മകരവിളക്കിന്റെ മാഹാത്മ്യത്തെക്കുറിച്ച്
വ്യക്തമാക്കുന്ന രഞ്ജിത്ത്  ആർ നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

പൊന്നമ്പലമേട് എന്ന് ചരിത്രാതീതകാലം മുതൽ തന്നെ പറയപ്പെടുന്നതും ശബരിമലയിൽ നിന്ന് നോക്കിയാൽ കാണാവുന്നതുമായ ഒരു ഉയർന്നമലയുടെ മുകൾപ്പരപ്പിൽ മകരം ഒന്നാം തീയതി സന്ധ്യാസമയത്ത് പ്രത്യക്ഷപ്പെട്ട് മറയുന്ന ഒരഗ്നിജ്ജ്വാലയാണ് മകരവിളക്ക് . ഇതു മനുഷ്യർ കൊളുത്തുന്നതാണ് എന്നും ദിവ്യമല്ല എന്നും പറഞ്ഞായിരുന്നു നിരീശ്വരവാദികളുടെ കോലാഹലം.ഈ അഗ്നി മനുഷ്യർ കൊളുത്തുന്നതല്ല എന്നാരും ഒരു കാലവും പറഞ്ഞിട്ടില്ല എന്നതാണ് സത്യം.ഇത് മനുഷ്യർ കൊളുത്തുന്നതാണെന്നും ദൈവീകമല്ല എന്നും പറഞ്ഞ് അയ്യപ്പ വിശ്വാസികളെ ആക്ഷേപിയ്ക്കുന്നവർക്ക് അതെ സമയത്ത് തന്നെ ആകാശത്ത് കൃത്യമായി പ്രത്യക്ഷപ്പെടുന്ന മകര നക്ഷത്രത്തെക്കുറിച്ച് എന്തു പറയാനല്ലതെന്ന് രഞ്ചിത്ത് ചോദിക്കുന്നു.ശബരിമലയിലെത്തുന്ന കോടിക്കണക്കായ ഭക്തജനങ്ങൾക്കാവശ്യമായ പരമപരിശുദ്ധവും ഔഷധ ഗുണമുള്ളതുമായ വെള്ളമത്രയും ഏത് വരൾച്ചയിലും വറ്റാതെ പകർന്ന് കൊടുക്കുന്ന കുന്നാറിനേക്കുറിച്ച് എന്താണ്‌ പറയാനുള്ളതെന്നും യുക്തിവാദികൾക്ക് നേരെ ചോദ്യമുയരുന്നുണ്ട്. ശബരിമലയിൽ നിന്നും ആയിരമടി ഉയരമുള്ള കുന്നിൽ നിന്നുമാരംഭിയ്ക്കുന്ന ആ ശുദ്ധജല പ്രവാഹത്തെ തികച്ചും പ്രകൃതിദത്തമായ ചാലുകളിലൂടെയാണ് അയ്യപ്പസ്വാമി ഒഴുക്കി കൊണ്ട് വന്ന് സന്നിധാനത്തിന് പത്ത് കിലോമീറ്റർ മാത്രം അകലെ എത്തിച്ചിരിയ്ക്കുന്നത് .ഏത് വാട്ടർ സപ്ലൈ ഡിപാർട്ട്മെന്റ് വിദഗ് ധർ വിചാരിച്ചാലും സാധിയ്ക്കാത്ത ഈ അദ്ഭുതം ഒന്നു മാത്രം മതി അയ്യപ്പസ്വാമിയുടെ മഹത്വം മനസ്സിലാക്കുവാൻ .

ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണ്ണ രൂപം

shortlink

Related Articles

Post Your Comments

Related Articles


Back to top button