പാലക്കാട്: നെഹ്‌റു കോളേജിലെ വിഷ്ണു ആത്മഹത്യ ചെയ്ത വിഷയത്തില്‍ വിശദീകരണവുമായി നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ്. ജിഷ്ണുവിന്റെ മരണത്തില്‍ കോളേജിന് ഒരു പങ്കുമില്ല. ജിഷ്ണുവിനെ വളരെ സ്‌നേഹപൂര്‍വ്വമാണ് ഉപദേശിച്ചത്. ആര്‍ക്കും അറിയാത്ത എന്തോ കാരണത്തിനാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.
അനാവശ്യമായ കെട്ടുകഥകളുമാണ് പുറത്തുവരുന്നത്. പ്രിന്‍സിപ്പലിന്റെ ഓഫീസില്‍വെച്ച് ജിഷ്ണുവിനെ സ്നേഹപൂര്‍വം ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും കൃഷ്ണദാസ് വിശദീകരിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനൊപ്പം മാനേജ്മെന്റ് അന്വേഷണം നടത്തും.
ഉള്‍പ്പെട്ടുവെന്ന് പറയുന്ന അധ്യാപകരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. കോപ്പിയടിക്കുന്ന സമയത്ത് ഇന്‍വിജിലേറ്ററും സര്‍വ്വകലാശാല നിരീക്ഷകനും ജിഷ്ണുവിനെ കണ്ടുപിടിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
Post Your Comments