ദുബായിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർക്കുള്ള പിഴ പുനഃക്രമീകരിച്ചു. പരമാവധി വേഗ പരിധിയെക്കാള്‍ അധികമാകുന്ന ഓരോ പത്ത് കിലോമീറ്റർ വേഗത്തിനും നൂറു ദിർഹം വീതം പിഴ ചുമത്താനാണ് തീരുമാനം.
മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗം നിശ്ചയിച്ച റോഡിൽ പരമാവധി 80 കിലോമീറ്റര്‍ വരെ വേഗത്തിൽ വാഹനം ഓടിക്കാവുന്നതാണ്. എന്നാൽ വേഗപരിധി 81 ആയാൽ 620 ദിർഹം പിഴ അടയ്ക്കേണ്ടിവരും. വേഗം 91 കിലോമീറ്റര്‍ എത്തിയാൽ പിഴ 720 ആയി ഉയരും. ഇതേ റോഡിൽ മണിക്കൂറിൽ 120 ആയാൽ പിഴ 1020 ദിർഹം ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
Post Your Comments