NewsInternational

തൊഴില്‍നിയമലംഘനം; കുവൈറ്റില്‍ ആയിരത്തിലധികം കമ്പനികള്‍ അടച്ചുപൂട്ടി

കുവൈറ്റ് : മലയാളി കുടുംബങ്ങളെ ദുരിതത്തിലാക്കി കുവൈറ്റ് കമ്പനികള്‍. മലയാളികളടക്കം നിരവധിപേര്‍ ജോലിചെയ്യുന്ന കുവൈറ്റിലെ ചില കമ്പനികള്‍ അടച്ചുപൂട്ടി. തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ കഴിഞ്ഞ വര്‍ഷം മാത്രം കുവൈറ്റില്‍ ആയിരത്തിലധികം കമ്പനികള്‍ അടച്ച് പൂട്ടിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി. ഇതില്‍ പൂര്‍ണമായും വ്യാജമെന്ന് കണ്ടെത്തിയ 90 കമ്പനിയുടെ അധികൃതര്‍ക്ക് എതിരേ നിയമ നടപടിക്ക് നിര്‍ദേശിച്ചിട്ടുമുണ്ട്.

2016ല്‍ മാത്രം രാജ്യത്ത് വിവിധ തരത്തിലുള്ള തൊഴില്‍ നിയമ-ലംഘനങ്ങളുടെ ഭാഗമായി 1090 കമ്പനികള്‍ അടപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍മാന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 90 വ്യാജ കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ടന്ന് അസസ്‌മെന്റ് ആന്റ് ഫോളോ അപ്പ് വിഭാഗം ഡയറക്ടര്‍ സബാ അല്‍മുത്തൈരി അറിയിച്ചു.

പൂര്‍ണമായും വ്യാജ കമ്പനികള്‍ എന്ന് കണ്ടെത്തിയവ 71-ാം നമ്പര്‍ കോഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതായത്,വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ട് വരുന്നതിന് മാത്രമായി കമ്പനി തുടങ്ങുകയും,തൊഴിലാളികള്‍ രാജ്യത്ത് എത്തിയ ശേഷം അവയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്ന തരത്തിലുള്ളവയാണ് ഈ ഗണത്തിലുള്ളത്.

ഇത്തരത്തിലുള്ള കമ്പനിയുടെ ബന്ധപ്പെട്ടവരെ നിയമ നടപടിക്ക് വിധേയരാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടാതെ, മാന്‍പവര്‍ അതോറിറ്റി,ആഭ്യന്തര,വാണിജ്യ-വ്യാവസാസ മന്ത്രാലയങ്ങള്‍, കുവൈറ്റ് മുനിസിപ്പാലിറ്റി എന്നിവരുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 1238-പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button