ബഹ്റിന്: വ്യാജ കലാപം സൃഷ്ടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് ബഹ്റിനില്‍ മൂന്ന് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. യു.എ.ഇ സൈനിക ഓഫീസര്‍ ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ശേഹി അടക്കം മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ. 2008 ശേഷിന് ശേഷം ഇതാദ്യമായാണ് ബഹ്റിനില്‍ വധ ശിക്ഷ നടപ്പാക്കുന്നത്. ഇന്ന് രാവിലെയാണ് മൂന്ന് പേരുടെ വധശിക്ഷ ബഹ്റിനില്‍ നടപ്പാക്കിയത്. ബന്ധുക്കളെ കാണുന്നതിനുള്ള അവസരം നല്കിയ ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. 2014 മാര്‍ച്ചില്‍ ബഹ്റിനിലെ ദൈഹ് എന്ന ഗ്രാമത്തില്‍ നടന്ന ആക്രമണത്തിലാണ് മൂന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നേരെ ബോംബാക്രമണം നടത്തുകയായിരുന്നു. യുഎഇ സൈനിക ഉദ്യോഗസ്ഥന് ഉള്‍പ്പെടെ മൂന്ന് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പതിമൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദൈഹില്‍ വ്യാജകലാപമുണ്ടാക്കിയാണ് സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കാനായി തീവ്രവാദികള്‍ എത്തിച്ചത്. ജിസിസി ധാരണയുടെ അടിസ്ഥാനത്തില്‍ ബഹ്റൈനില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു കൊല്ലപ്പെട്ട എമിറാത്തി സൈനികന്.തുടര്‍ന്ന് കേസില്‍ ബഹ്റിനിലെ ഹൈക്രിമില് കോടതി മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. പിന്നീട് പ്രതികളുടെ അപ്പീല്‍ പരിഗണിച്ച അപ്പീല്‍ കോടതിയും ശിക്ഷ ശരിവെക്കുക്കയായിരുന്നു.എന്നാല്‍ രാജ്യത്തെ പരമോന്നത കോടതിയായ കസേഷന്‍ കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും കേസ് പരിഗണനക്ക് എടുക്കാന്‍ കസേഷന്‍ കോടതി അപ്പീല്‍ കോടതിക്ക് നിര്‍ദ്ദേശം നല്കി.രണ്ടാംവട്ടവും അപ്പീല്‍ കോടതി അതെശിക്ഷ തന്നെയാണ് വിധിച്ചത്.പരമോന്നത കോടതിയും ഒരാഴ്ച്ച മുന്‍പ് ശിക്ഷ ശരിവെച്ചു.തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.
Post Your Comments