Sports

അന്തര്‍ സര്‍വ്വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മംഗലാപുരം ജേതാക്കള്‍

കോയമ്പത്തൂര്‍: എഴുപത്തിയേഴാമത് അന്തര്‍ സര്‍വ്വകലാശാല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 178 പോയിന്റ്‌ കരസ്ഥമാക്കി മംഗലാപുരം സര്‍വ്വകലാശാല ജേതാക്കളായി.

വനിതാ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും എംജി സർവകലാശാല കിരീടം കരസ്ഥമാക്കി. ഇതോടൊപ്പം 114 പോയിന്റ് നേടി ഓവറോൾ രണ്ടാം സ്ഥാനവും എംജി കരസ്ഥമാക്കി. കഴിഞ്ഞ തവണത്തെ ചാമ്പ്യൻ മാരായ പട്യാലയിലെ പഞ്ചാബി സർവകലാശാല 112 കരസ്ഥമാക്കി മൂന്നാം സ്ഥാനം നില നിർത്തി.

runing

പുരുഷ വിഭാഗത്തിൽ മാംഗ്ലൂർ സർവകലാശാലയിലെ ധരുൺ, വനിതാ വിഭാഗത്തിൽ പൂനൈ സർവകലാശാലയിലെ സഞ്ജീവനി ജാദവ് എന്നിവർ മികച്ച അത്‌ലിറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു.

shortlink

Post Your Comments


Back to top button