![](/wp-content/uploads/2017/01/SAUDI7.jpg)
സൗദി: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ചു കൊണ്ട് അറബ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും പത്രങ്ങള്‍ പറയുന്നു.നേരത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്തയും ചില അറബ് പത്രങ്ങളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് താമസ നിയമലംഘകര്‍ക്ക് ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാം എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോര്‍ട്ട്.പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന വിദേശികള്‍ക്ക് വീണ്ടും സൗദിയില്‍ വരുന്നതിനു വിലക്കുണ്ടാകില്ലെന്ന് അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments