കൊച്ചി: സോഷ്യല്‍ മീഡിയയിലും പൊതു സമൂഹത്തിലും തന്നെ ആക്രമിക്കുന്നവര്‍ക്കെതിരെ രശ്മി ആര് നായര്‍ രംഗത്ത് . ജാമ്യത്തില്‍ ഇറങ്ങിയ ദിവസം മുതല്‍ തനിക്ക് എതിരെ സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും ആക്രമണം തുടരുകയാണെന്ന് രശ്മി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സ്വന്തം വീട്ടുമുറ്റത്തേക്ക് പോലും ഇറങ്ങിയാല്‍ കൂകി വിളിക്കുക പരിഹാസവും അസഭ്യവും നിറഞ്ഞ കമന്റുകളാണ് ഇപ്പോള്‍ നേരിടുന്നത്. എന്തായാലും സ്വന്തം നാട്ടില്‍ ഇക്കാര്യത്തില്‍ സംഘികളും സഖാക്കളും തമ്മിലുള്ള അന്തര്‍ധാരയും നേരിട്ട് തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു. പ്രതികരിക്കാന്‍ അറിയാത്തത് കൊണ്ടല്ല വേണ്ട എന്ന് മനസുകൊണ്ട് തീരുമാനിച്ചിരിക്കുന്നത് കൊണ്ടാണെന്ന് രശ്മി നായര്‍ കുറിച്ചു. എന്നാല്‍ തോള്‍ചേര്‍ന്ന് നില്ക്കാന് അവന് കൂടി ഉള്ളപ്പോള്‍ എനിക്ക് ഈ വീടിനെ മഹാപ്രപഞ്ചമാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ നിങ്ങളാഗ്രഹിക്കുന്നത് പോലെ ഞാനെന്റെ ശരീരത്തിന്റെ സങ്കുചിതത്വത്തിലേക്കു എരിഞ്ഞടങ്ങില്ലെന്ന് രശ്മി പറയുന്നു. വേശ്യ എന്നല്ലേ വിളി സംഘി എന്നല്ലല്ലോ.. മറിച്ചായിരുന്നുവെങ്കില്‍ ചിലപ്പോള്‍ അഭിമാനക്ഷതം തോന്നിയേനെയെന്നും രശ്മി നായര്‍ കൂട്ടിച്ചേര്‍ത്തു. പെണ്‍വാണിഭ കേസും വിവാദങ്ങളെയും തുടര്‍ന്ന് ഏറെ കാലം സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നിന്ന ശേഷം കഴിഞ്ഞ ദിവസമാണ് രശ്മി ആര് നായരും, രാഹുല്‍ പശുപാലനും ഫേസ്ബുക്കില്‍ തിരികെയെത്തിയത്. എന്നാല്‍ ഇരുവരും ഫേസ്ബുക്കില്‍ സെല്‍ഫി ഫോട്ടോ അപ്ലോഡ് ചെയ്തതോടെ തെറിവിളികളുമായി ഉപയോക്താക്കള്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ രണ്ടുപേരും ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളായിരുന്നെങ്കിലും പൊതു ഇടങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല. 2015 നവംബര്‍ 17ന് ഫേസ്ബുക്കില്‍ അവസാന പോസ്റ്റിട്ട രാഹുല്‍ പശുപാലന് ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കഴിഞ്ഞ ദിവസം രശ്മിയുമായുള്ള ഒരു ഫോട്ടോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
Post Your Comments