
തിരുവനന്തപുരം : സംസ്ഥാനത്തു മഴ പൂര്‍ണമായും നിലച്ചുവെന്നും ഇനി മാര്‍ച്ച് പകുതി കഴിഞ്ഞേ വേനല്‍ മഴയ്ക്കു സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാത്രിയില്‍ അനുഭവപ്പെടുന്ന തണുപ്പ് ഈ മാസം അവസാനത്തോടെ ഇല്ലാതാകും.
തുടര്‍ന്ന് ചൂട് കൂടി വരും. ഈ വര്‍ഷം ചൂട് പതിവിലും കൂടുതലാണ്. തിരുവനന്തപുരത്ത് പകല്‍ ചൂട് 34.5 ഡിഗ്രി വരെ എത്തിയത് ഇതിന്റെ സൂചനയാണ്. വരള്‍ച്ചയും ഈ വര്‍ഷം രൂക്ഷമാകുമെന്നാണു വിലയിരുത്തല്‍.
Post Your Comments