ബീഡ്: പെണ്‍കുട്ടികളുടെ അച്ഛന്മാര്‍ക്ക് വ്യത്യസ്തമായ ഒരു ഓഫറുമായി ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ബീഡ് ജീല്ലയിലാണ് സംഭവം. പെൺകുട്ടികളുടെ അച്ചന്മാർക്ക് ഇവിടെ ഷേവിങും മുടിവെട്ടും ഫ്രീ ആണ്. പ്രദേശത്ത് പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നാട്ടിലെ ബാര്‍ബര്‍മാരെല്ലാം ചേര്‍ന്ന് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ബീഡില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അശോക് പവാറാണ് ഇതിന് തുടക്കമിട്ടത്. ഒരു വയസ്സുള്ള മകളുണ്ട് അശോകിന്. മകളാണ് തന്റെ എല്ലാ ഭാഗ്യത്തിന് കാണമെന്നാണ് അശോക് കരുതുന്നത്. അതിനാല്‍ പ്രദേശത്തുള്ള എല്ലാ പെണ്‍കുട്ടികളുടെ അച്ഛന്മാര്‍ക്കും കട്ടിംഗും ഷേവിങും ഫ്രീയാണ്.
പെണ്‍ഭ്രൂണഹത്യ വളരെ കൂടുതലുള്ള ജില്ലയാണ് ബീഡ്. പെണ്‍കുട്ടികള്‍ കുടുംബത്തിന് വലിയ ബാധ്യതയാകും എന്ന് കരുതിയാണ് പലരും ഗര്‍ഭാവസ്ഥയില്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നത്. ആരോഗ്യപ്രവർത്തകർ നടപടി സ്വീകരിച്ചെങ്കിലും പദ്ധതി പരാജയപ്പെട്ടതിനെ തുടർന്നാണ് അശോകും കൂട്ടുകാരും ഇത്തരമൊരു ആശയവുമായി എത്തിയത്.
Post Your Comments