ആകാശത്തിലൂടെ പറക്കുന്ന വിമാനത്തിന് മിന്നല്‍ ഏറ്റാല്‍ എന്ത് സംഭവിക്കുമെന്നത് മിക്കവരുടെയും മനസില്‍ ഉയരുന്ന ചോദ്യമാണ്. അതിനുള്ള ഉത്തരമാണ് മോസ്‌കോയിലെ വ്‌നുകോവോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സോച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനമായ ബോയിങ് 747നുണ്ടായ അവസ്ഥയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. രാത്രിയിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലിലാണ് വിമാനം പെട്ട് പോയിരിക്കുന്നത്.
ജനുവരി 2നാണ് സംഭവം നടന്നത്. നിറയെ യാത്രക്കാരുള്ള വിമാനത്തിനാണ് മിന്നലേറ്റത്. ഇടിമിന്നല്‍ ഏറ്റെങ്കിലും രണ്ട് മണിക്കൂര്‍ 20 മിനിറ്റ് നേരത്തെ യാത്രക്ക് ശേഷം വിമാനം സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു.
വിമാനത്തിന് മിന്നലേല്‍ക്കുന്നത് താഴെ നിന്ന് കാണുന്ന ആരും ഞെട്ടിപ്പോകുമെന്നാണ് സ്റ്റോം ചേസറായ ജൂലിയ മുസിന വെളിപ്പെടുത്തുന്നത്. തന്റെ സുഹൃത്ത് ഈ ദൃശ്യം പകത്തിയിരുന്നുവെന്നും ഇത് വിമാനയാത്രക്കാര്‍ കണ്ടിരുന്നുവെങ്കില്‍ അവര്‍ ശരിക്കും ഞെട്ടിപ്പോകുമായിരുന്നുവെന്നും ജൂലിയാന പറയുന്നു.
സോചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലിറങ്ങിയ പാടെ വിമാനം ഗ്രൗണ്ട് സ്റ്റാഫ് പരിശോധിക്കുകയും പൈലറ്റുമാരോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിമാനം സാങ്കേതിക പരിശോധനയ്ക്ക് അയച്ചുവെന്നാണ് വിമാനത്താവളത്തിന്റെ വക്താവ് പറയുന്നത്.
Post Your Comments