IndiaNews

കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരെ കണ്ടെത്തി

കരിപ്പൂർ: കേരളത്തിൽ നിന്ന് ഐഎസിൽ ചേർന്നവരെ കണ്ടെത്തി. ഇവരിൽ 22 പേര്‍ അഫ്ഗാനിസ്താനിലെ നാംഗര്‍ഹാറിലെ ഐ.എസ്. ക്യാമ്പിലുള്ളതായി വിവരം. മുപ്പതിലേറെ മലയാളികൾ ഇവിടുത്തെ ക്യാമ്പുകളില്‍ പരിശീലനം നടത്തുന്നതായി എൻ.ഐ.എ സ്ഥിരീകരിച്ചു. കൂടാതെ ഈ ക്യാമ്പില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് 1,000 മുതല്‍ 3,000 വരെ ഐ.എസ്. തീവ്രവാദികള്‍ പരിശീലനംനേടുന്നതായും റിപ്പോർട്ടുണ്ട്. ഇവരില്‍ ഏറെപ്പേരും ദുബായ്, അബുദാബി വഴിയാണ് അഫ്ഗാനിസ്താനിലെത്തിയത്.

സംസ്ഥാനത്തെ മുഖ്യ ഐ.എസ്. റിക്രൂട്ടിങ് ഏജന്റും കേരളഘടകം നേതാവും കേരളത്തില്‍ ജിഹാദിന് ആഹ്വാനംചെയ്തയാളുമായ ഷജീര്‍ മംഗളാസ് സെരി അബ്ദുല്‍ ലാ എന്ന സമീര്‍ അലിയും ഇവരോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കാണാതായ മലയാളികളെക്കുറിച്ച് മാസങ്ങള്‍നീണ്ട അന്വേഷണത്തിനൊടുവിലാണ് വിവരം ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button