ന്യൂഡൽഹി:ഭവനവായ്‌പ എടുത്തിട്ടുള്ളവർക്ക് സന്തോഷവാർത്തയുമായി കേന്ദ്രസർക്കാർ.കേന്ദ്ര ബജറ്റിൽ ഭവന വായ്പകൾക്ക് നികുതി ഇളവ് നൽകുമെന്ന് സൂചന.വർഷത്തിൽ രണ്ട് ലക്ഷത്തിൽ കൂടുതൽ ഭവന വായ്പ പലിശ നൽകുന്നവർക്കാണ് കേന്ദ്ര സർക്കാർ നികുതി ഇളവ് നൽകുക. ഭവനവായ്പകളുടെ പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാറിന്റെ പുതിയ നടപടി.നോട്ട് പിൻവലിക്കലിനെ തുടർന്ന് വൻതോതിൽ നിക്ഷേപം ബാങ്കുകളിൽ എത്തിയതിന്റെ പശ്ചാത്തലത്തിൽ വായ്പകൾ നൽകി ഇൗ നിക്ഷേപത്തെ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ.
നോട്ട് പിൻവലിക്കലിന്റെ പശ്ചാത്തലത്തിൽ തകർച്ച നേരിടുന്ന റിയൽ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള മേഖലകളുടെ പ്രശ്നങ്ങൾ പരിഹാരം കാണാൻ പുതിയ തീരുമാനം കൊണ്ട് സാധിക്കുമെന്നാണ് കേന്ദ്ര സർക്കാറിന്റെ കണക്ക് കൂട്ടൽ.
Post Your Comments