പാറ്റ്ന : ബീഹാറിലെ ജംഗിൾ രാജ് തുടരുന്നു. ഇത്തവണ മുസ്സഫര്‍പുര്‍ ജില്ലയില്‍ 45കാരിയായ ദളിത് സ്ത്രീയെ ആണ് ചുട്ടു കൊന്നത്. താര്‍മ ഗ്രാമത്തിലെ ബിന്ദേശ്വര്‍ ചൗധരിയുടെ ഭാര്യ രാജ് കാളീ ദേവിയെയാണ് കഴിഞ്ഞ ദിവസം രാത്രി ചുട്ടു കൊന്നത്.
രാജ് കാളീ ദേവിയുടെ മകന്‍ അശോക് ചൗധരി പറയുന്നത് ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ കട്ടിലിനോട് ചേര്‍ത്ത് കെട്ടി മുൻ ജില്ലാ ബോർഡ് അംഗം തീ കൊളുത്തുകയായിരുന്നുവെന്നാണ്.
അത്താഴം കഴിഞ്ഞു കിടന്നുറങ്ങുകയായിരുന്നു ‘അമ്മയെന്നും അശോക് പറഞ്ഞു. മകന്റെ മൊഴിയെത്തുടര്‍ന്ന് മുന്‍ജില്ലാ ബോര്‍ഡ് അംഗം പ്രേം ചൗധരിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു, സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചു വരുന്നു.
Post Your Comments