Devotional

വീട്ടിലെ സാമ്പത്തികപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇവ ചെയ്യൂ…

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പലരുടേയും ജീവിതത്തിന്റെ താളം തെറ്റിയ്ക്കുന്ന ഘടകമാണ്. എല്ലാവര്‍ക്കും സ്ട്രെസും ടെന്‍ഷനുമുണ്ടാക്കുന്ന ഒന്ന്.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്, ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്, ഇവയെക്കുറിച്ചു കൂടുതലറിയൂ, വീട്ടിലെ സാമ്പത്തികപ്രശ്നം ഒഴിവാക്കാന്‍ ഇവ ചെയ്യൂ

കയ്യില്‍ നിന്നും അറിഞ്ഞോ അറിയാതെയോ പണം താഴെ വീണാല്‍ ഇതെടുത്തു പോക്കറ്റില്‍ വയ്ക്കുക. വേറെ എവിടെയും വയ്ക്കരുത്.

രാവിലെ വീട്ടില്‍ ഭിക്ഷക്കാരനോ എന്തെങ്കിലും ആവശ്യപ്പെട്ടോ ആരെങ്കിലും വന്നാല്‍ അയാള്‍ക്കു നേരെ വാതിലടയ്ക്കരുത്, പകരം എന്തെങ്കിലും കഴിയ്ക്കാനോ കുടിയ്ക്കാനോ കൊടുക്കുക. കഴിയുമെങ്കില്‍ എന്തെങ്കിലും പണവും.

ഇടംകണ്ണു പെട്ടെന്നു തുടിയ്ക്കുകയാണെങ്കില്‍ പണത്തിനുള്ള ബുദ്ധിമുട്ട് അടുത്തെത്തിയിട്ടുണ്ടെന്നു ചുരുക്കം. ഇങ്ങനെ വന്നാല്‍ ശിവന് ജലധാര കഴിയ്ക്കുക, ലക്ഷ്മീദേവിയോട് സാമ്പത്തികബുദ്ധിമുട്ടു വരുത്തരുതെന്നു പ്രാര്‍ത്ഥിയ്ക്കുക.

വീട്ടില്‍ നിന്നും പുറപ്പെടാന്‍ തുടങ്ങുമ്പോള്‍ ആരെങ്കിലും തുമ്മിയാല്‍ ഒരു തവണ വട്ടംകറങ്ങി അല്‍പം വെള്ളം കുടിയ്ക്കുക. ശേഷം വീടു വിട്ടിറങ്ങുക.

വീടിന്റെ തെക്കുപടിഞ്ഞാറു ദിശയില്‍ മരം വയ്ക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അകറ്റും. കുടംബത്തില്‍ ഉണ്ടാകാനിടയുള്ള ദോഷങ്ങളും നീങ്ങും. നിങ്ങളെ കോടിപതിയാക്കും

shortlink

Post Your Comments


Back to top button