സ്പോർട്സ് ബൈക്ക് പ്രേമികൾക്ക് വേണ്ടി പുതിയ എക്സ്ട്രീം 200എസ് ബൈക്കുമായി ഹീറോ മോട്ടോർകോർപ്. 2016 ലെ ദില്ലി ഓട്ടോഎക്സ്പോയിൽ പുറം ലോകം കണ്ട ബൈക്ക് ഉടന്‍ വിപണിയിലെത്തുമെന്നാണ് സൂചന. മുൻതലമുറ എക്സ്ട്രീം 150 ബൈക്കുകളെ പിന്തുടർന്നുള്ള ബൈക്കാണ് എക്സ്ട്രീം 200എസ്. ചീറ്റയെ അനുകരിച്ചുള്ളതാണ് പുതിയ ഡിസൈന്‍. 200സിസി എയർകൂൾഡ് എൻജിൻ 8.5ബിഎച്ച്പിയും 17.2എൻഎം ടോർക്കും ഉല്പാദിപ്പിച്ച് ബൈക്കിന് കരുത്ത് നൽകുന്നു. 5 സ്പീഡ് ഗിയർബോക്സുള്ള ബൈക്ക് സ്ട്രീറ്റ് ഫൈറ്ററെന്ന നിലയില്‍ നിരത്തിൽ മികച്ച പ്രകടനമായിരിക്കും കാഴ്ച്ച വെക്കുക.
എബിഎസ് സംവിധാനമാണ് ഈ ബൈക്കിലെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കും, പിന്നിലെ മോണോഷോക്കും. കൂടുതൽ യാത്ര സുഖം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസ്ക് ബ്രേക്കുകള്‍ക്കൊപ്പം എൽഇഡി ലൈറ്റുകളും ബോഡിയിലും സീറ്റിലും ഉപയോഗിച്ചിട്ടുള്ള ഡ്യുവൽ ടോൺ ഗ്രാഫിക്സുകളുമൊക്കെ എക്സ്ട്രീമിനെ കൂടുതൽ സുന്ദരനാക്കുന്നു.
90,000രൂപയ്ക്ക് ദില്ലി എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്ന ഈ പ്രീമിയം ബൈക്കിന് പൾസർ 200എൻഎസ്, ടിവിഎസ് അപ്പാച്ചി ആർടിആർ 200, കെടിഎം 200 ഡ്യൂക്ക് എന്നിവരായിരിക്കും പ്രധാന എതിരാളികൾ
Post Your Comments