തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവം നിരീക്ഷിക്കാന്‍ വിജിലന്‍സിന് നിര്‍ദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കലോത്സവത്തിന്റെ അപാകതകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് നടപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.
ഒത്തുകളി ഒഴിവാക്കാന്‍ കര്‍ശമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടറോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലോത്സവത്തില്‍ കയ്യാങ്കളിയും ഒത്തുകളിയും പറ്റില്ലെന്നും അപ്പീലുകള്‍ക്ക് നീതിപൂര്‍ണമായ തീരുമാനം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി വിദ്യാഭ്യാസ മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments