Sports

രഞ്ജി ട്രോഫി : ചരിത്ര നേട്ടം കൈവരിച്ച് ഗുജറാത്ത്

ഇൻഡോർ : രഞ്ജി ട്രോഫി മത്സരത്തിൽ ചരിത്ര നേട്ടം കൈവരിച്ച് ഗുജറാത്ത്. പാര്‍ഥിവ് പട്ടേല്‍ നയിക്കു ഗുജറാത്ത് ടീം ചരിത്രത്തിൽ ആദ്യമായാണ്  രഞ്ജി ട്രോഫി നേടുന്നത്. എണ്‍പത്തിരണ്ട് രഞ്ജി ട്രോഫി സീസണുകളില്‍ 41 തവണ കിരീടം നേടിയ മുംബൈയെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ഗുജറാത്ത് കിരീടം സ്വന്തമാക്കിയത്. ഇതിന് മുന്‍പ് 1951 ലാണ് ഗുജറാത്ത് ആദ്യമായി രഞ്ജി ഫൈനലിൽ എത്തിയത്.

image

291 റൺസ് എടുത്ത മുംബൈയെ 89 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്.  പാര്‍ഥിവ് പട്ടേലിന്റെ സെഞ്ച്വറിയും ജുനേജയുടെ അര്‍ധസെഞ്ച്വറിയുമാണ് ഗുജറാത്തിന് ചരിത്ര ജയം നേടി കൊടുത്തത്. 196 പന്തില്‍ നിന്ന് 143 റണ്‍സെടുത്ത പാര്‍ഥിവാണ് മാന്‍ ഓഫ് ദി മാച്ച്.

shortlink

Post Your Comments


Back to top button