Sports

സീക്കോ രാജി വെച്ചു

പനാജി : പ്രശസ്ത ബ്രസീലിയൻ ഫുട്ബോൾ താരം സീക്കോ ഇന്ത്യൻ സൂപ്പർ ലീഗിലെ എഫ്സി ഗോവയുടെ പരിശീലകസ്‌ഥാനം രാജി വെച്ചു. മൂന്നാം സീസണിൽ ടീം മോശം പ്രകടനം കാഴ്ച്ച വെച്ചതിനെ തുടർന്നാണ് രാജി. 2016–ാം സീസണിൽ എഫ്സി ഗോവ എട്ടാം സ്‌ഥാനമാണ് കരസ്ഥമാക്കിയത്.

ആദ്യ രണ്ടു സീസണുകളിൽ സീക്കോയുടെ പരിശീലനത്തിൽ ഗോവ മികച്ച പ്രകടനമായിരുന്നു നടത്തിയത്. ആദ്യ സീസണിൽ സെമിയിൽ എത്തിയ ടീം രണ്ടാം സീസണിൽ ഫൈനലിൽ എത്തിയിരുന്നു. റോമിയോ ഫെർണാണ്ടസ് അടക്കമുള്ള യുവതാരങ്ങളെ വളർത്തി എടുക്കുന്നതിലും സീക്കോ എന്ന പരിശീലകൻ പ്രധാന പങ്ക് വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button