ഇസ്ലാമാബാദ്: മദ്യപിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് പാര്‍ലമെന്റംഗം രംഗത്ത്. മദ്യപിക്കുന്ന രാഷ്ട്രീയക്കാരെ തൂക്കിലേറ്റണമെന്നാണ് അവാമി നാഷണല്‍ പാര്‍ട്ടി നേതാവായ ഷാഹി സയ്യദ് പറയുന്നത്. വധശിക്ഷ നല്‍കണമെന്നാവശ്യം ആഭ്യന്തര കാര്യങ്ങള്‍ക്കുള്ള സെനറ്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ അദ്ദേഹം പറഞ്ഞു.
ജനപ്രതിനിധികള്‍ തെറ്റ് ചെയ്താല്‍ അവരെ ശിക്ഷിച്ചില്ലെങ്കില്‍ പിന്നെങ്ങനെ നാടു നന്നാകും. ജനപ്രതിനിധികള്‍ ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. സാധാരണക്കാരെ ശിക്ഷിക്കുന്നതിനുമുന്‍പ് ജനപ്രതിനിധികളെ ശിക്ഷിക്കണം. പാവപ്പെട്ടവന്‍ മദ്യപിച്ചാല്‍ ആറു മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷയാണ് നല്‍കേണ്ടത്. മയക്കുമരുന്നായ മരിജുവാനയുടെ ഉപയോഗം നിരോധിക്കണമെന്നും ഷാഹി ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍പ് സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments