Kerala

റോഡ് സുരക്ഷാ വാരാചരണം : ബോധവൽക്കരണം നടത്താൻ കുരുന്നുകൾ

തിരുവനന്തപുരം : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം നടത്താൻ റോഡിൽ ഇറങ്ങിയത് 30തോളം കുട്ടികൾ. ആര്യനാട് പോലീസിന്റെയും എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണലിന്റെയും നേതൃത്വത്തില്‍ പോസ്റ്ററുകളും പാംലെറ്റും നോട്ടിസുകളുമായാണ്  കുട്ടികള്‍ റോഡില്‍ ഇറങ്ങിയത്. ഗതാഗത നിയമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി മുതിർന്നവർക്ക് അറിവ് പകർന്നു കൊടുക്കുന്ന കുട്ടികളെ കാണാൻ നിരവധി ജനങ്ങലാണ് തടിച്ച് കൂടിയത്.

download

ആര്യനാട് എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണൽ എൻ ജി ഒയുടെ ലൈഫ് എന്റിച്ച്‌മെന്റ് സെന്ററിൽ ഉള്ള മുപ്പത്തോളം കുരുന്നുകൾ ആണ് പരിപാടിയിൽ പങ്കെടുത്തത്. ആര്യനാട് ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ യുടെയും പോലീസ്‌കാരുടെയും നേതൃത്വത്തിൽ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ്സും ഇതോടൊപ്പം നടന്നു.

E

shortlink

Related Articles

Post Your Comments

Related Articles


Back to top button