Kerala

ജനുവരി 25ലെ സിനിമാ ചർച്ച : പുതിയ നിയമ നിർമ്മാണത്തെ പറ്റി – ഏ.കെ ബാലൻ

തിരുവനതപുരം : സിനിമാ മേഖലയിലുള്ളവരുമായി ജനുവരി 25 ന് സർക്കാർ വിളിച്ച യോഗം തിയേറ്റർ ഉടമകളും വിതരണക്കാരും നടത്തിയ സമരത്തെ കുറിച്ച് ചർച്ച ചെയ്യാനല്ല എന്ന് സാംസകാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അറിയിച്ചു. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് വളരെ പഴക്കമുള്ള ഒരു നിയമമാണ് നിലവിലുള്ളത്. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കി സമഗ്രമായ ഒരു പുതിയ നിയമ നിർമ്മാണം നടപ്പാക്കുന്നതിനെ പറ്റിയുള്ള പ്രാഥമിക ചർച്ചയാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിന് ശേഷം നിയമ നിർമ്മാണത്തെ കുറിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡിസംബർ 20 ന് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സമരം പ്രഖ്യാപിച്ചവരുമായി ചർച്ച നടത്തിയിരുന്നു. എക്സിബിറ്റേർസ് ഫെഡറേഷൻ ഒഴിച്ചുള്ള മറ്റെല്ലാ സംഘടനകളും സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചു. എന്നാൽ ഈ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി സമരവുമായി ഫെഡറേഷൻ മുന്നോട്ട് പോയതിന്റെ സ്വാഭാവിക പരിണാമമാണ് ഇപ്പോൾ സംഭവിച്ചത്. സമരം പിൻവലിക്കാൻ ഇപ്പോൾ തോന്നിയ മനോഭാവം അന്ന് തോന്നിയിരുന്നെങ്കിൽ ക്രിസ്തുമസിന് റിലീസ് ചെയ്യേണ്ട ചിത്രങ്ങൾ തടസ്സമില്ലാതെ പ്രദർശിപ്പിക്കാൻ കഴിയുമായിരുന്നു എന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button