Kerala

സിനിമയിലെ ചാന്‍സിനു വേണ്ടിയുള്ള പ്രകടനമല്ല; രക്തത്തില്‍ കുളിച്ച് നിലവിളിക്കുന്ന ബബില്‍ പെരുന്ന പറയുന്നതെന്ത്?

കഴിഞ്ഞ ദിവസം നടന്‍ അലന്‍സിയര്‍ റോഡില്‍ നടത്തിയ പ്രകടനം ചര്‍ച്ചാ വിഷയമായിരുന്നു. ഇതിനുപിന്നാലെ മറ്റൊരു പ്രകടനം റോഡില്‍ നടന്നു. എന്നാല്‍, അവസരം കിട്ടാന്‍ അമേരിക്കന്‍ കൊടിയുടെ മറയും കൊണ്ടു നടക്കുന്ന അലന്‍സിയര്‍ എവിടെ നില്‍ക്കുന്നു, ബബില്‍ പെരുന്ന എന്ന കലാകാരന്‍ എവിടെനില്‍ക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയ കാട്ടിത്തരുന്നത്.

റോഡപകടങ്ങളെക്കുറിച്ച് സമൂഹത്തിനെ ബോധവല്‍ക്കരിക്കാന്‍ കൊച്ചിയില്‍ നടത്തിയ ഒറ്റയാള്‍ പ്രകടനമായിരുന്നു അത്. രക്തത്തില്‍ കുളിച്ച് ടാറിലൊരഞ്ഞ് തീരുന്ന ജീവനുകളെ ഓര്‍മ്മിപ്പിച്ചുള്ള പ്രകടനം. ഇതായിരിക്കണം ഒരു കലാകാരന്‍. അതിനാദ്യം കലയെന്തെന്ന് പഠിക്കണം കലയെന്തിനെന്ന് പഠിക്കണം. ബബിലിന്റെ ഈ പ്രകടനം സിനിമയിലെ ചാന്‍സിനു വേണ്ടിയല്ല. വഴിയില്‍ വീണ് പൊലിയുന്ന മനുഷ്യ ജീവനുകള്‍ക്ക് വേണ്ടിയാണ്.

അപകടത്തില്‍പ്പെട്ട് ചോര വാര്‍ന്നു കിടക്കുന്നവരെ തിരിഞ്ഞു നോക്കാതെ എവിടേയ്‌ക്കോ പായുന്ന മനുഷ്യനോടാണ് ബബിലിന് പറയാനുള്ളത്. ഇത് നീ കാണാതെ പോകരുത് നാളെ ഒരു പക്ഷേ അവിടെ നീയായിരിക്കും. ബബില്‍ നിങ്ങളാണ് കലാകാരന്‍ ആബേലച്ചന്‍ പറഞ്ഞ നന്മയുള്ള കലാകാരന്‍. ”കലാകാരന്‍ ഉപകരണമാകരുത് ഉപയോഗമാകണം ” എന്നു ഓര്‍മ്മപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button