NewsInternational

ഇന്ന് ലോകം അവസാനിക്കുമെന്ന് ചിലർ വിശ്വസിച്ചു:കാരണങ്ങൾ അറിയാം

പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള വസ്‌തുത ആർക്കും പ്രവചിക്കാൻ സാധിക്കില്ല.അതുകൊണ്ട് തന്നെയാണ് ലോകാവസാനത്തെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ശാസ്ത്രലോകം ഗൗരവമായി കാണുന്നതും.ലോകാവസാനത്തെപ്പറ്റി പലർക്കും പല അഭിപ്രായങ്ങളാണുള്ളത്.എന്തിനേറെ 2017 ൽ ലോകമവസാനിക്കുമെന്നാണ് ചിലരുടെ വിശ്വാസം.നിബിരു എന്ന ഗ്രഹാം ഭൂമിയിൽ വന്നിടിക്കുമെന്നും അങ്ങനെ ലോകം അവസാനിക്കുമെന്നാണ് ചിലരുടെ കണ്ടെത്തൽ.

എന്നാൽ അമേരിക്കയിൽ നിന്നാരംഭിക്കുന്ന മഹാദുരന്തത്തോടെയാണ് ലോകാവസാനം സാധ്യമാകുന്നതെന്നാണ് മറ്റൊരു വാദം.അമേരിക്കയിലും ബ്രിട്ടനിലും തുടങ്ങുന്ന സൂര്യഗ്രഹണം ഭൂമിയെ ഇരുട്ടിലാക്കുമെന്നാണ് പ്രവചനം.സാത്താന്റെ സാന്നിധ്യമാണ് മഹാദുരന്തത്തിന് കാരണമെന്നും പ്രവചനമുണ്ട്. 2017 ൽ ലോകാവസാനം ഉണ്ടാകുമെന്നും പത്രണ്ടാം നൂറ്റാണ്ടിൽ റബ്ബി യുദാ ബെൻ സാമുവലിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രവചനക്കാർ പറയുന്നു.ഇങ്ങനെ നിരവധിയാണ് ലോകാവസാനത്തെ സംബന്ധിച്ച പ്രവചനങ്ങളും വിലയിരുത്തലുകളും.ഇതിനെയെല്ലാം ശാസ്ത്രലോകവും അമ്പരപ്പോടെയാണ് വീക്ഷിക്കുന്നത്.

എന്നാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന റിപ്പോർട്ടനുസരിച്ച് ഇന്ന് ലോകം അവസാനിക്കും എന്നാണ് ചിലരുടെ വിശ്വാസം.ലോകാവസാനത്തെക്കുറിച്ച് പല രീതിയിലുള്ള വാദഗതികളും ഉയർന്നിട്ടുണ്ട്.ഇത്തരത്തിൽ പല വിശ്വാസങ്ങളുമായി ജീവിക്കുന്ന വിഭാഗങ്ങളും ഏറെയാണ്.,എന്നാൽ അത്തരത്തിലുള്ള ഒരു വിഭാഗം വിശ്വാസികള്‍ ഇന്ന് ആശങ്കയുടെ മുള്മുനയിലായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.കാരണം, അവരുടെ വിസ്വാസമനുസരിച്ച്‌ ലോകം അവസാനിക്കുന്ന ദിവസമാണിന്ന്.ചന്ദ്രനും ശുക്രനും ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ദിവസമാണ് ഇന്ന്. ഇത് ലോകാവസാനമാണെന്ന് ചിലരുടെ വിശ്വാസം.

പുതുവര്‍ഷത്തിലെ ആദ്യ പൂര്‍ണചന്ദ്രനാണ് ഇന്ന് പ്രത്യക്ഷപ്പെടുന്നത്.. ശുക്രന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ ഭൂമിയോട് ഏറ്റവും അടുത്തുവരുന്നതും ഇന്നാണ്. ഇതിനൊക്കെ പുറമെ, പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ഒരുമിച്ച്‌ വരികയും ചെയ്യുന്നു.ഇതെല്ലം ഒത്തുവരുന്നത് ലോകാവസാനത്തിന്റെ സൂചനയാണെന്നാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം.ബൈബിളിലെ ലൂക്കിന്റെ സുവിശേഷതത്തില്‍ പറയുന്നതുപോലെ, സൂര്യനിലും നക്ഷത്രങ്ങളിലും ഗ്രഹങ്ങളും അതിന്റെ സൂചനയുണ്ടാകും,കടലില്‍നിന്ന് തിരമാലകളുയര്‍ന്നുവരും എന്ന വാക്കുകള്‍ ഈ അവസാന ദിവസത്തെ കുറിക്കുന്നതാണെന്ന് ഒരുവിഭാഗം പറയുന്നു.സമൂഹമാധ്യമണങ്ങളിലും ഇത് സംബന്ധിച്ച് ആശങ്കകൾ പടർന്നിട്ടുണ്ട്.ലോകവസാനം ഭയക്കുന്നവരുടെ പലതരത്തിലുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.പ്രപഞ്ച സത്യത്തെക്കുറിച്ച് പല അഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം വിശ്വാസങ്ങളും വിലയിരുത്തലുകലെയുമെല്ലാം വിമർശിക്കുന്നവരും ഇത്തരം വാദങ്ങളെല്ലാം തെറ്റാണെന്ന് വാദിക്കുന്നവരും ഏറെയാണ്

shortlink

Related Articles

Post Your Comments


Back to top button