അബുദാബി: വൈബ്രന്റ് ഗുജറാത്ത് ആഗോള നിക്ഷേപക സംഗമത്തിൽ യു എ ഇ സഹമന്ത്രി ഡോ. റാഷിദ് അഹമ്മദ് ബിൻ ഫഹദിന്റെ നേതൃത്വത്തിൽ നിക്ഷേപകർ പങ്കെടുത്തു. യുഎഇയിൽനിന്നുള്ള നിക്ഷേപകരും വ്യവസായികളും അടക്കം 50 പേരാണു പങ്കെടുക്കുന്നത്.യു എ ഇ യുടെ ശക്തമായ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.ഇന്ത്യയും യു എ ഇ യും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഡോ.റാഷിദ് സൂചിപ്പിച്ചു.ദുബായി മിനിസ്ട്രിയിലെ പല ഉന്നത ഉദ്യോഗസ്ഥരും ഈ സംഗമത്തിൽ പങ്കെടുത്തു.
ദുബായ് പോർട്സ് വേൾഡ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായെം, സാമ്പത്തിക മന്ത്രാലയം വിദേശവ്യാപാരം, വ്യവസായം അണ്ടർ സെക്രട്ടറി അബ്ദുല്ല ബിൻ അഹമ്മദ് അൽ സാലിഹ്, യുഎഇ ഇന്റർനാഷനൽ ഇൻവെസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി ജനറൽ ജമാൽ സെയ്ഫ് അൽ ജർവാൻ, സാമ്പത്തിക മന്ത്രാലയം ട്രേഡ് പ്രൊമോഷൻ മുഹമ്മദ് നാസർ ഹംദാൻ അൽ സാബി എന്നിവരും പ്രതിനിധികളിൽ ഉൾപ്പെടുന്നു.
26 ലക്ഷം ഇന്ത്യക്കാരാണ് യുഎഇയിലുള്ളതെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് പ്രകാരം ഒരു വർഷം 12.8 ബില്യൻ ഡോളറാണ് ഇവർ സമ്പാദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഒരാഴ്ചയിൽ 1070 വിമാന സർവീസുകളാണ് ഇരുരാജ്യങ്ങൾക്കിടയിലുള്ളതെന്നും ഇത് ശക്തമായ ഉഭയകക്ഷി ബന്ധത്തിനെ സൂചിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞൂ.ഇന്ത്യയിലെ അറബ് നിക്ഷേപത്തിൽ 85 ശതമാനവും യുഎഇയിൽ നിന്നാണ്. ഇന്ത്യയുടെ വ്യാപാര പങ്കാളികളിൽ യുഎഇയ്ക്കു മൂന്നാം സ്ഥാനവും, യുഎഇയുടെ വ്യാപാര പങ്കാളികളിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതും ആണെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments