NewsGulf

റദ്ദാക്കിയ നോട്ടുകൾ യുഎഇ എക്‌സ്‌ചേഞ്ച് ശാഖകളിൽ മാറ്റാനാകുമോ? അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഇങ്ങനെ

അബുദാബി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ ഗൾഫിലെ യുഎഇ എക്‌സ്‌ചേഞ്ച് ശാഖകളിൽ മാറ്റിക്കിട്ടുമെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് യുഎഇ എക്‌സ്‌ചേഞ്ച് അധികൃതർ അറിയിച്ചു. ഈ വാർത്ത വിശ്വസിച്ച് നിരവധി ആളുകൾ തങ്ങളുടെ ശാഖകൾ സന്ദർശിച്ചും ടെലിഫോൺ വഴിയും നോട്ടുകൾ മാറുന്നതു സംബന്ധിച്ചു അന്വേഷണം നടത്തുന്നുണ്ട്. ഇതിനെ തുർന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി വാർത്താകുറിപ്പ് ഇറക്കാൻ തയ്യാറായതെന്ന് യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട് വ്യക്‌തമാക്കി.

ലോകത്തെവിടെയും യുഎഇ എക്‌സ്‌ചേഞ്ച് ശാഖകളിൽ പ്രസ്‌തുത കറൻസികൾ ഇപ്പോൾ വിനിമയം ചെയ്യുന്നില്ലെന്നും സർക്കാരിൽ നിന്ന് രേഖാമൂലം നിർദേശം ലഭിക്കും വരെ ഈ നില തുടരുമെന്നുമാണ് യുഎഇ എക്സ്ചേഞ്ച് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് 600 555550 എന്ന കസ്‌റ്റമർ കെയർ നമ്പറിലോ corporate.communications@uaeexchange.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button