KeralaNews

തൃപ്തി ദേശായി മകരവിളക്ക് ദര്‍ശിക്കാന്‍ വേഷം മാറി സന്നിധാനത്ത് എത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് : തൃപ്തിയെ പിടിയ്ക്കാന്‍ പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്

പത്തനംതിട്ട: ഭൂമാതാ ബ്രിഗേഡ് നായിക തൃപ്തി ദേശായിയെ ഭയന്ന് പൊലീസിന്റെ നെട്ടോട്ടം. സ്ത്രീകള്‍ക്കുള്ള പ്രായനിയന്ത്രണം ലംഘിച്ച് ശബരിമലയില്‍ എത്തുമെന്ന് തൃപ്തി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സുരക്ഷാപരിശോധന ശക്തമാക്കി. മകരവിളക്ക് ദര്‍ശിക്കാന്‍ ശബരിമല സന്നിധാനത്ത് കയറുമെന്ന് വെല്ലുവിളിച്ചിരിക്കുന്ന തൃപ്തി ദേശായിയെ പിടികൂടാന്‍ പൊലീസ് ഭക്തരുടെയും പൊതുജനങ്ങളുടെയും സഹായം തേടി. തൃപ്തിയെ എവിടെ കണ്ടാലും പിടികൂടിക്കൊള്ളാനാണ് പൊലീസിന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് വാട്‌സാപ്പിലൂടെയും മറ്റു സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും പ്രചാരണം തുടങ്ങി.

തൃപ്തിയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളാണ് വാട്‌സാപ്പിലൂടെ പൊലീസ് പ്രചരിപ്പിക്കുന്നത്.
മാദ്ധ്യമപ്രവര്‍ത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്കും പൊലീസ് ഈ ചിത്രം അയച്ചിട്ടുണ്ട്. ഇവര്‍ മകരവിളക്ക് ദിവസം ശബരിമലയില്‍ കടക്കാന്‍ ശ്രമിക്കുകയാണ്. അങ്ങനെ സംഭവിച്ചാല്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാകും. അതുകൊണ്ട് ഇവരെ കാണുകയാണെങ്കില്‍ ഒന്നുകില്‍ പൊലീസില്‍ അറിയിക്കുകയോ അല്ലെങ്കില്‍ പിടികൂടി കൈമാറുകയോ ചെയ്യണമെന്നാണ് സന്ദേശം. താനടക്കം യൗവനയുക്തകള്‍ മകരവിളക്ക് ദര്‍ശിക്കാന്‍ ശബരിമല കയറുമെന്നാണ് തൃപ്തിയുടെ വെല്ലുവിളി.
വിമാനത്താവളങ്ങള്‍, പത്തനംതിട്ട, വടശേരിക്കര, മൈലപ്ര, എരുമേലി, ചാലക്കയം, പമ്പ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന ശക്തമാക്കി. ഇവരെ തിരിച്ചറിയുന്നതിനായി ഈ ഭാഗങ്ങളിലും പാര്‍ക്കിങ് ഗ്രൗണ്ടുകളിലുമുള്ള പൊലീസ് ഉദ്യോസ്ഥര്‍ക്ക് തൃപ്തി ദേശായിയുടെ ഫോട്ടോയും നല്കിയിട്ടുണ്ട്. വേഷം മാറി എത്താനും സാധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കിയിരുന്നു.
ഇവര്‍ എത്തിയാല്‍ തടയുന്ന സ്ഥിതി ഉണ്ടാകുമെന്നും ഇത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും കാട്ടിയാ യിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. തൃപ്തി ദേശായിയെ ശബരിമലയില്‍ പോകാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വ്യക്തമാക്കിയിട്ടുണ്ട്. ദേശായി ശബരിമലയിലേക്ക് ്‌പോയാല്‍ അത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button