ന്യൂഡല്‍ഹി : ദേശീയപതയോരത്തെ മദ്യശാലകള്‍ മാറ്റണമെന്ന വിധിയില്‍ ഇളവ് അനുവദിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ദേശീയപാതയോരത്തെ മദ്യവില്‍പന നിരോധിച്ച വിധിയില്‍ ഇളവില്ലെന്നും മാഹിക്ക് മാത്രമായി ഇളവ് നല്‍കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിധി പാതയോരത്ത് സ്ഥിതി ചെയ്യുന്ന ബാറുകള്‍ക്കും കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ മദ്യശാലകള്‍ക്കും ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.
മാഹിക്ക് പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. വിധി പ്രസ്താവിക്കുമ്പോള്‍ മാഹിക്ക് മാത്രമായി ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടുകയോ 500 മീറ്ററെങ്കിലും മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു സുപ്രീം കോടതി വിധി. ഇത് പ്രായോഗികമല്ലെന്നും വിധി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
Post Your Comments