Sports

എം.എസ് ധോണിക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും യുവരാജ് സിങ്ങിന്റെ പിതാവ്

എം.എസ് ധോണിക്കെതിരെ വിവാദ പ്രസ്താവനയുമായി വീണ്ടും യുവരാജ്‌സിംഗിന്റെ പിതാവ്‌. “യുവരാജ് സിങ്ങ് നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലെത്തിയത് ധോണി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയതിനിലാണെന്ന്” മുന്‍ ക്രിക്കറ്റ് താരം കൂടിയായ യോഗ്‌രാജ് സിങ്ങ് പറഞ്ഞു. “രണ്ട് വര്‍ഷം മുമ്പ് ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ധോണി നായകസ്ഥാനത്ത് നിന്ന് മാറിയാല്‍ യുവരാജ് ടീമിലെത്തുമെന്ന കാര്യം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞെന്നും” യോഗ് രാജ് സിങ്ങ് ചൂണ്ടി കാട്ടി.

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന എം.എസ് ധോണിയെ അഭിനന്ദിച്ച് ധോണിയുടെ തോളില്‍ കൈയിട്ട് സംസാരിക്കുന്ന യുവരാജിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദവുമായി യോഗ്‌രാജ് രംഗത്തെത്തിയത്.

യുവരാജിനെ 2015ലെ ലോകകപ്പില്‍ നിന്നും ധോണി മന:പൂര്‍വം പുറത്ത് നിര്‍ത്തിയെന്നായിരുന്നു യോഗ്‌രാജ് സിങ്ങിന്‍റെ അന്നത്തെ ആരോപണം. ധോണി അഹങ്കാരിയാണെന്നും ഒരു ദിവസം എല്ലാ തെറ്റുകള്‍ക്കുമുള്ള ശിക്ഷ ധോണി അനുഭവിക്കുമെന്നുമുള്ള യോഗ്‌രാജിന്റെ വാക്കുകള്‍ അന്ന് വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. രാവണനുമായി ധോണിയെ താരതമ്യപ്പെടുത്തിയാണ് യോഗ്‌രാജ് അന്ന്‍ വിവാദ പ്രസ്താവനകള്‍ നടത്തിയത്.

shortlink

Post Your Comments


Back to top button