KeralaNews

വൃദ്ധ വീട്ടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍

കൊട്ടാരക്കര: കൊല്ലത്തു 90 കാരിയെ കഴുത്തറുത്തു മരിച്ച നിലയിൽ കണ്ടെത്തി.ചിതറ മന്ദിരംകുന്ന് സ്വദേശിനി ജാനമ്മയാണ് മരിച്ചത്. കഴിഞ്ഞ കുറെനാളായി ജാനമ്മ ചെറുമകൻ അനിൽകുമാറിനോടൊപ്പം അയാളുടെ വീട്ടിലായിരുന്നു താമസം. മകൾ തങ്കമ്മയും ചെറുമകൻ അനിലും അയാളുടെ ഭാര്യയും രണ്ടു കുട്ടികളും ആണ് ഇവിടെ താമസം. രാവിലെ എല്ലാവരും ജോലിക്കായി പോകുകയും അനിലിന്റെ ഭാര്യ കുട്ടികളെ സ്‌കൂളിൽ വിടാൻ പോകുകയും ചെയ്തു.

മകൾ തങ്കമ്മ റബ്ബർ വെട്ടുന്നതിയായി പോയിരുന്നു. തിരിച്ചു വന്ന അനിൽ കുമാറിന്റെ ഭാര്യ ആണ് ജാനമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. അടുക്കളയിലെ കറിക്കത്തിയാണ് കഴുത്തറക്കാൻ ഉപയോഗിച്ചത് മൽപ്പിടുത്തം നടന്ന ലക്ഷണം ഇല്ല. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. പൊലീസും വിരലടയാള വിദഗ്ദരും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button