India

അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു

ബംഗളൂരു : ബംഗളൂരിവില്‍ അഭിഭാഷകന്‍ വെടിയേറ്റ് മരിച്ചു. അഡ്വക്കേറ്റ് അമിത് കേശവ് മൂര്‍ത്തിയാണ് വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ 78 വയസുള്ള ഗോപാലാകൃഷ്ണ ഗൗഡയേയും മകനേയും പോലീസ് അറസ്റ്റ് ചെയ്തു. വെടിയേറ്റ അമിതിനെ കാമുകി ശ്രുതി ഗൗഡയാണ് ആശുപത്രിയെത്തിച്ചത്. ശ്രുതിയുടെ ബന്ധുവാണ് അമിതിനെതിരെ വെടി ഉതിര്‍ത്തത്.

അമിതിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ശ്രുതി കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാതെ ആശുപത്രിയില്‍ നിന്നും അപ്രത്യക്ഷമാകുകയായിരുന്നു. അവിടുത്തെ സിസിടിവി ക്യാമറ പരിശോധിച്ച പോലീസ് ശ്രുതി സഞ്ചരിച്ച കാറിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് ശ്രുതിയെ കണ്ടെത്തിയത്. വീട്ടില്‍ എത്തിയ പോലീസ് ശ്രുതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അമിതുമായുള്ള ബന്ധം വീട്ടില്‍ അറിഞ്ഞതിന്റെ പേരില്‍ ശ്രുതി ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button