ഐ ഫോൺ ലോക വിപണി കീഴടക്കികൊണ്ടിരിക്കുകയാണ്.ലോകത്തിലെ തന്നെ മിക്ക രാജ്യങ്ങളിലെ വിപണികളും ഐ ഫോൺ പിടിച്ചടക്കിയിരിക്കുന്നു..ജൂൺ 29, 2007 നാണ് ആപ്പിൾ ഐ ഫോൺ പുറത്തിറങ്ങിയത്. പല വിലകുറഞ്ഞ ഫോണുകളിലും ഉള്ള പല അടിസ്ഥാന സൗകര്യങ്ങൾളും ഇല്ലാത്തതിനാൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ഒരു ഉല്പന്നം ആണ് ആപ്പിൾ ഐഫോൺ.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ഫീച്ചറുകളോടുകൂടി ഐ ഫോണ്‍ 7 പുറത്തിറങ്ങി.ഇങ്ങനെ ഐ ഫോൺ ഉപയോക്താക്കളെ ആകർഷിച്ച് മുന്നോട്ട് പോകുമ്പോഴും ഐ ഫോണിന്റെ വളർച്ച ഇന്ന് ലോകത്തെ തന്നെ നശിപ്പിക്കാൻ ശേഷിയുള്ളതായി മാറിയിരിക്കുന്നു എന്ന വസ്തുതകൂടി നമ്മൾ മനസിലാക്കേണ്ടതായുണ്ട്.
ഒന്നു വിരലമര്‍ത്തിയാല്‍ ഞൊടിയിടയില്‍ ഐ ഫോണ്‍ ഒരു തോക്കായി മാറും.കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ സത്യമാണ്.അമേരിക്കയിലെ മിനസോട്ട കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കണ്‍സീല്‍ എന്ന കമ്പനിയാണ് ഐ ഫോണ്‍ മാതൃകയിലുള്ള 9 എംഎം ഡബിള്‍ ബാരല്‍ തോക്ക് വിപണിയിലെത്തിക്കാന്‍ തയ്യാറെടുക്കുന്നത്.ഐഫോണിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഈ മാരകായുധം 12,000 പേരോളമാണ് വിപണിയിലെത്തും മുന്‍പേ ഓര്‍ഡര്‍ ചെയ്തിരിക്കുന്നതെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.ഏകദേശം 27,000 ത്തിലധികം ഇന്ത്യന്‍ രൂപയാണ് ഈ തോക്കിന്‍റെ വില, അതായത് യഥാര്‍ഥ ഐഫോണിന്റെ പകുതിയോളം മാത്രം.തോക്ക് വിപണിയിലെത്തിയിട്ടില്ലെങ്കിലും എത്തിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ മുൻ നിർത്തി യൂറോപ്യൻ പോലീസിനും ബൽജിയം പോലീസിനും ഇതിനോടകം തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.ഇതുവരെ ഇത്തരത്തിലുള്ള തോക്കുകൾ ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും ഉടന്‍ ഇവ യൂറോപ്പിലെത്തുമെന്നാണ് പൊലീസ് നിഗമനം. സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഇത്തരം തോക്കുകള്‍ കണ്ടെത്താന്‍ ഏറെ പ്രയാസമാണെന്നും പറയുന്നു.
Post Your Comments