
മുടി വെട്ടുന്നതിന് മുൻപ് മുടിക്ക് തീ ഇടുന്ന ഇന്ത്യൻ ബാർബറിന്റെ ശീലം ലോകമാധ്യമങ്ങളിൽ വാർത്തയാകുന്നു. തീപിടിക്കുന്ന പൊടിയും ദ്രാവകവും ചേര്‍ത്ത് തലമുടിയില്‍ തേച്ചുപിടിപ്പിക്കുകയും പിന്നീട് ലൈറ്റര്‍ ഉപയോഗിച്ച് കത്തിക്കുകയുമാണ് ഇയാളുടെ രീതി. മുടി കത്തുമ്പോൾ രണ്ട് ചീപ്പുകൾ ഉപയോഗിച്ച് മുടി ശരിയാക്കും. കസ്റ്റമറുടെ തലമുടി താനുദ്ദേശിക്കുന്ന തരത്തില്‍ ശരിയാകുന്നതുവരെ അയാള്‍ തീകൊടുക്കലും ചീകിയൊതുക്കലും തുടരും. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന ഒരു വീഡിയോയിലൂടെ ആണ് ഇയാളുടെ കഴിവിനെ ലോകം അറിഞ്ഞത്.
ഇന്ത്യയില്‍ ഇയാള്‍ മാത്രമല്ല ഇത്തരം രീതി പരീക്ഷിക്കുന്നത്. ഗുല്‍ബര്‍ഗയിലെ ഷഹബാദ് ഗ്രാമത്തിലെ ബാര്‍ബറായ ദശരഥ് മെഴുകുതിരികള്‍ ഉപയോഗിച്ചാണ് കസ്റ്റമറുടെ മുടി കത്തിച്ച് നേരെയാക്കുന്നത്.
കഴിഞ്ഞ ആറോ എഴോ വര്‍ഷമായി ദശരഥ് ഈ രീതി തുടരുന്നു.
Post Your Comments