KeralaNews

സാങ്കേതിക സർവ്വകലാശാലയുടെ വിവാദ സർക്കുലർ പുറത്ത്

കൊച്ചി: വിദ്യാർത്ഥികളുടെ വായമൂടിക്കെട്ടാൻ ശ്രമിക്കുന്ന സാങ്കേതിക സർവ്വകലാശാലയുടെ സര്‍വ്വകലാശാലാ വൈസ് ചാന്‍സലറുടെ വിവാദ സര്‍ക്കുലര്‍ പുറത്ത്.സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ജനപ്രതിനിധികളെയോ മാധ്യമങ്ങളെയോ കാണാന്‍ പാടില്ലെന്ന് സര്‍ക്കുലരിൽ പറയുന്നു.കഴിഞ്ഞ മാസം 20നായിരുന്നു സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്ക് വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്.

ടെക്ക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാല അധികൃതരുമായോ മാധ്യമപ്രവര്‍ത്തകരുമായോ ബന്ധപ്പെടുന്നത് തടയുന്നത് കാണിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.മൊബൈല്‍ ഫോണ്‍, ഇമെയില്‍, ലാന്‍ഡ് ഫോണുകള്‍, തുടങ്ങിയ സംവിധാനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ മന്ത്രിയേയും. സര്‍വ്വകലാശാല അധികൃതരേയും മാധ്യമപ്രവര്‍ത്തകരേയും ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് .ഇതിനെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ടെന്നും ഇത് അപഹാസ്യവും വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയുമാണ്.ആയതിനാല്‍ പഠനസംബന്ധമായ വിഷയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപ്പെടുന്നുവെങ്കില്‍ അത് സര്‍വ്വകലാശാലയുടെ അറിവോടെ മാത്രമായിരിക്കണമെന്നും സര്‍ക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button