Automobile

മെഴ്സിഡിസ്-ബെൻസ് കാറുകളുടെ വിൽപ്പനയിൽ വൻ വർദ്ധനവ്

പ്രശസ്ത ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡിസ്-ബെൻസ് രണ്ടാം വര്‍ഷവും 13,000 യൂണിറ്റിന്റെ വില്‍പന കൈവരിച്ചു. ബ്രാന്‍ഡിന്റെ എല്ലാ വിഭാഗത്തില്‍ നിന്നും വൻ വില്പന നേട്ടമാണ് കമ്പനി കൈ വരിച്ചത്. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകൾ പ്രകാരം 13,231 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മെഴ്സിഡസ് ബെന്‍സ് ആഡംബര എസ്.യു.വി വിഭാഗത്തിലെ ജിഎല്‍എ, ജിഎല്‍സി, ജിഎല്‍ഇ, ജിഎല്‍ഇ കൂപ്പെ, ജിഎല്‍എസ്, ജി-ക്ലാസ് എന്നിവ 2016 ജനുവരി-ഡിസംബര്‍ കാലയളവില്‍  20 ശതമാനത്തിന്റെ വിൽപ്പന വർധന രേഖപ്പെടുത്തി.

1

എസ് യു വി ജിഎല്‍ഇയാണ് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാറുകളിൽ ഒന്ന്. ലക്ഷ്വറി സെഡാന്‍ വിഭാഗത്തില്‍ സി-ക്ലാസ് സെഡാനും, തൊട്ടു പിന്നാലെ ഇ-ക്ലാസ്സും , എസ്-ക്ലാസ്സും വിൽപ്പനയിൽ മുന്നിലെത്തി. അതോടൊപ്പം സ്പോർട്സ് കാർ വിഭാഗത്തിൽ പ്പെടുന്ന മെഴ്സിഡസ് എഎംജിയും 2016-ല്‍ വിൽപ്പനയിൽ മുൻപിലെത്തി.

2

2017 ലും മികച്ച വിൽപ്പന കൈ വരിക്കാൻ വിവിധ വിഭാഗങ്ങളില്‍ പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും വില്പനാനന്തര സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനായി ‘മൈ മെഴ്സിഡസ്, മൈ സര്‍വീസ് 2.0’ പരിപാടിക്കു തുടക്കം കുറിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

800x480_IMAGE62522873

shortlink

Post Your Comments


Back to top button