ന്യൂ ഡൽഹി : മാരുതി സുസുക്കിയുടെ ആദ്യ കോംപാക്ട് ക്രോസ് ഓവർ ഇഗ്‌നിസ് നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ വിപണിയിൽ എത്തി. ഓട്ടോമാറ്റിക്ക്, മാന്വല്‍ വകഭേദങ്ങളില്‍ എത്തുന്ന ഇഗ്നിസ് പെട്രോള്‍ ഡീസല്‍ പതിപ്പുകളി ലായിരിക്കും ലഭിക്കുക.
1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 1.3 ലീറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിനുമാണ് ഇഗ്നിസിനു ജീവനും,കരുത്തും നൽകുന്നത്. പെട്രോൾ മോഡലിന് 20.89 കിലോമീറ്റർ,ഡീസലിന് 26.8 കിലോമീറ്റർ മൈലേജ് കമ്പനി വാഗ്ദാനം ചെയുന്നു. എബിഎസ്, ഇബിഡി എയര്‍ബാഗ് എന്നീ സുരക്ഷാ സന്നാഹങ്ങളോട് കൂടി എത്തുന്ന ഇഗ്നിസ്സിനെ ബലേനോ ഹാച്ച്ബാക്കിന്റെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മാരുതി നെക്സാ ഷോറൂമിലൂടെ വിപണിയിലെത്തുന്ന ഇഗ്നിസ്സിന്റെ അടിസ്ഥാന മോഡലിനു 4.59 ലക്ഷം രൂപയും, ഉയർന്ന മോഡലിന് 7.8 ലക്ഷം രൂപയുമാണ് ഡൽഹി എക്‌സ് ഷോറൂം വില. മഹീന്ദ്രയുടെ കെയുവി 100,പുറത്തിറങ്ങാൻ ഒരുങ്ങുന്ന ടാറ്റ നെക്‌സണ്‍ എന്നിവയായിരിക്കും നിരത്തുകളിൽ ഇഗ്നിസ്സിന്റെ മുഖ്യ എതിരാളികൾ
11000 രൂപ നല്‍കിയാല്‍ ഇഗ്‌നിസ് ബുക്ക് ചെയ്യാം. പെട്രോള്‍ പതിപ്പിന് ഏഴ് ആഴ്ച്ചയും,ഡീസല്‍ പതിപ്പിന് എട്ട് ആഴ്ച്ചയുമാണ് കാത്തിരിപ്പ് പരിധി. കേരത്തിൽ ഇഗ്‌നിസ്സിന്റെ അടിസ്ഥാന മോഡലിന് 5.3 ലക്ഷം രൂപയ്ക്കടുത്തായിരിക്കും ഓൺ റോഡ് വില.
Post Your Comments