നമ്മുടെയെല്ലാം ശരീരത്തുണ്ടാകുന്ന മുറിവിന്റെ പാടുകൾ കാലം കഴിഞ്ഞാലും അതുപോലെ തന്നെ കാണും.മുഖത്തും മറ്റും കാണുന്ന ഇത്തരം പാടുകൾ വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്.എന്നാൽ ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പെൻസിൽവാനിയയിലെ ശാസ്ത്രജ്ഞർ . മുറിവുണ്ടായ സ്ഥാനത്ത് മുറിപ്പാടു പൂർണമായി മാറ്റി സാധാരണ ചർമ വളർച്ച സാധ്യമാകുമെന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ..
സൗന്ദര്യ ചികിത്സാ രംഗത്ത് വലിയ മാറ്റത്തിനു വഴിവയ്ക്കുന്നതാണ് പുതിയ കണ്ടുപിടുത്തം.ലിപ്പോസൈറ്റ്സ് അഥവാ ഫാറ്റ് സെൽസ് കൊണ്ടാണു സാധാരണ ചർമം നിർമിക്കപ്പെട്ടിരിക്കുന്നത്. ശരീരത്തിൽ മുറിവുണ്ടാകുന്നതോടെ ഫാറ്റ്സെല്ലിന്റെ വളർച്ച ആ ഭാഗത്ത് ഇല്ലാതാകുന്നു. മിയോഫൈബ്രോബ്ലാസ്റ്റ് കോശങ്ങൾ ഉണ്ടാകുകയും അത് മുറിപ്പാടിന്റെ രൂപത്തിൽ സ്ഥിരമായി കാണപ്പെടുയും ചെയ്യും. ഇത്തരം ഭാഗങ്ങളിൽ റോമാ വളർച്ചയും കുറവായിരിക്കും.ഇത്തരം മിയോഫൈബ്രോബ്ലാസ്റ്റ് കോശങ്ങളെ ഫാറ്റ് സെല്ലുകളാക്കി മാറ്റാൻ കഴിയുമെന്നതാണു പുതിയ കണ്ടുപിടിത്തം.ഈ ഭാഗത്ത് ആദ്യം രോമവളർച്ചയും പിന്നീട് ഫാറ്റ് സെല്ലുകളുടെ വളർച്ചയും സാധ്യമാക്കാമെന്നാണു കണ്ടെത്തിയിരിക്കുന്നത്.
Post Your Comments