തിരുവനന്തപുരം:മട്ടത്തറ ടോംസ് എഞ്ചിനിയറിങ്ങ് കേളേജിൽ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയവർക്കെതിരെ കർശന നടപടി ശുപാർശ ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ.ശൈലജ ടീച്ചർ അറിയിച്ചു
കടുത്ത സാമ്പത്തീക ചൂഷണമാണ് ചില സ്വാശ്യയ എഞ്ചിനിയറിങ്ങ് കോളേജിൽ നടക്കുന്നത് അതിന് പുറമെ വിദ്യർത്ഥിനികളോട് മനുഷ്യത്വരഹിതമായ പെരുമാറ്റവും ഉണ്ടാവുന്നു.
ഒട്ടും സാമൂഹ്യ പ്രതിബന്ധത ഇല്ലാത്ത രീതിയിൽ അടിമകളെപ്പോലെ കഴിയേണ്ടി വരുന്ന വിദ്യർത്ഥികളിൽ പലപ്പോഴും കടുത്ത മാനസീക സംമ്മർദ്ദത്തിലെത്തുകയും ആത്മഹത്യ പ്രവണത പോലും കാണിക്കാറുണ്ട്. ജിഷ്ണുവിന്റെ മരണം ഇതിന്റെ ഉദാഹരണമാണ്.മട്ടത്തറ ടോംസ്എ ഞ്ചിനിയറിങ്ങ് കേളേജിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രവേശിച്ച് അധികൃതർ അസഭ്യമായി പെരുമാറിയത് അപലപനീയമാണ്. ഫീസടക്കാൻ വൈകിയതിന് പെൺകുട്ടിയോട് ചുവന്ന തെരുവിൽ പോവാൻ ആക്രോശിച്ച കുറ്റവാളിക്കെതിരെ. കർശന നടപടി സ്വീകരിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ശുപാർശ ചെയ്യുന്നതാണ്.ശൈലജ ടീച്ചർ കൂട്ടിച്ചേര്‍ത്തു.
Post Your Comments