തിരുവനന്തപുരം : ജവഹര്‍ ബാലഭവനില്‍ നടന്ന ഏഴാമത് ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസില്‍ മത്സരിച്ച പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ സ്‌കൂളിലെ ‘സോളാര്‍ പശുവിന് ‘ സംസ്ഥാന തലത്തില്‍ മികച്ച ശസ്ത്ര പ്രോജക്ടിനുള്ള ഒന്നാം സ്ഥാനം ലഭിച്ചു.
രണ്ടാം വര്‍ഷ വി.എച്ച്.എസ്. ഇ വിദ്യാര്‍ത്ഥികളായ അമിത് ഷാരോണ്‍. അഖില്‍. എസ്, ഗോകുല്‍, അമല്‍ജോയ്, ആനന്ദ് ജെ.ആര്‍, അധ്യാപകരായ ഡോ.ശ്രീജയ അരുണ്‍, സമീര്‍ സിദ്ദീഖി.പി, വിനോദ് മുണ്ടേല തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രോജക്ട്.
കൂട്ടിന് പുറത്ത് മേയാന്‍ വിടുന്ന പശുവിന്റെ മുതുകില്‍ ‘ ഫ്‌ലെക്‌സിബിള്‍ സോളാര്‍ പാനല്‍ ‘ ഘടിപ്പിക്കും. ഇത് വഴി സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ലഭിക്കുന്ന സൗരോര്‍ജത്തെ സ്ലിം സൈസ്ഡ് ലിഥിയം ബാറ്ററിയില്‍ ശേഖരിക്കും. തുടര്‍ന്ന്‍ വൈകുന്നേരം ഫാമില്‍ തിരികെയെത്തുന്ന പശുവില്‍ ഘടിപ്പിച്ച ബാറ്ററിയില്‍ ശേഖരിച്ച ഊര്‍ജം വഴി ഫാമിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാം.
തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമാപന സമ്മേളനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് ഉപഹാരം സമ്മാനിച്ചു.
Post Your Comments