തൃശൂർ : ജിഷ്ണുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയരായ അധ്യാപകരെ കോളേജ് മാനേജ്മന്റ് സസ്പെന്റ് ചെയ്തു . വൈസ് പ്രിൻസിപ്പാളടക്കം മുന്ന് പേരെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത് . ജിഷ്ണു പരീക്ഷ എഴുതിയപ്പോൾ എക്സാം ഹാളിലുണ്ടായിരുന്ന പ്രവീൺ , പി ആർ ഓ സജിത്ത് വിശ്വനാഥൻ , വൈസ് പ്രിൻസിപ്പാൾ എൻ ശക്തിവേൽ , എന്നിവക്കെതിരെയാണ് മാനേജ്മന്റ് നടപടി . അന്വേഷണങ്ങളുമായി പൂർണമായി സഹകരിക്കുമെന്ന് കോളജ് മാനേജ്മന്റ് അറിയിച്ചു . ഇവർ മൂന്ന് പേർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നുവന്നിരുന്നത്
Post Your Comments