ഡൽഹി: ടെലികോം രംഗത്തേക്ക് ജിയോയുടെ കടന്നുവരവ് ഏവരേയും ഞെട്ടിച്ചുകൊണ്ടായിരുന്നു. ഒട്ടനവധി വെൽക്കം ഓഫറുകൾ ജിയോ തന്നു. പക്ഷെ ആദ്യ കുറച്ചു നാളുകൾക്ക് ശേഷം ഇന്റര്‍നെറ്റിന്റെ വേഗത കുറയുന്നു എന്നൊരു പരാതി വ്യാപകമായി ഉയരുന്നുണ്ട്. എന്നാൽ സൗജന്യ സേവനങ്ങളായതുകൊണ്ട് ഉപയോക്താക്കള്‍ ക്ഷമിച്ചു. പക്ഷെ ജിയോ പ്രശ്‌നങ്ങള്‍ മനസിലാക്കി സേവനങ്ങളുടെ ഗുണനിലവാരം വര്‍ദ്ധിപ്പിച്ചു എന്ന് ഇപ്പോള്‍ ട്രായ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നു.
എല്ലാ നെറ്റ്‌വര്‍ക്ക് സേവന ദാദാക്കളും നല്‍കുന്ന ഇന്റര്‍നെറ്റ് വേഗത ട്രായ് പുറത്തുവിട്ടു. ജിയോ- സെക്കന്റില്‍ 18.16 മെഗാ ബിറ്റ്, വോഡഫോണ്‍- സെക്കന്റില്‍ 6.7 മെഗാ ബിറ്റ്, എയര്‍ടെല്‍- സെക്കന്റില്‍ 14.68 മെഗാ ബിറ്റ്, ഐഡിയ- സെക്കന്റില്‍ 5.03 മെഗാ ബിറ്റ്, ബിഎസ്എന്‍എല്‍- സെക്കന്റില്‍ 3.54 മെഗാ ബിറ്റ്, എയര്‍സെല്‍- സെക്കന്റില്‍ 3 മെഗാ ബിറ്റ്, റിലൈന്‍സ് കമ്യൂണിക്കേഷന്‍- സെക്കന്റില്‍ 2.6 മെഗാ ബിറ്റ് എന്നിങ്ങനെയാണ് വേഗത. ജിയോയുടെ ഇന്റര്‍നെറ്റ് വേഗത മറ്റു കമ്പനികളുടേതിനേക്കാള്‍ ഏറെ മുന്നിലാണ്.
Post Your Comments