KeralaNews

കോഴിക്കോട്ട് വൻ തീപിടുത്തം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ തീപ്പിടുത്തം. കൊപ്രബാസാര്‍ റോഡിലെ ആയിരക്കണക്കിന് ടണ്‍ കൊപ്ര സംഭരിച്ച പാണ്ട്യാലയിലെ ചേവിന് ബുധനാഴ്‌ച്ച രാത്രി പന്ത്രണ്ടരയോടെയാണ് തീപ്പിടിച്ചത്. കൊപ്രച്ചേവില്‍ സൂക്ഷിച്ചിരുന്ന കൊപ്രയില്‍ വലിയൊരളവും കത്തിനശിച്ചു. രാത്രിവൈകി അപകടം നടന്നതിനാൽ ആളപായമൊന്നുമില്ല.

വടകര സ്വദേശി ഹബീബിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍. രണ്ടുനില ഉയരത്തിലുള്ള മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ അഗ്‌നിശമനസേനയില്‍ വിവരം അറിയിക്കുകയായിരുന്നു. ബീച്ച്, വെള്ളിമാട്കുന്ന്, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്ന് ഏഴുയൂണിറ്റ് അഗ്‌നിശമനസേനാ വിഭാഗമെത്തി. വെളിച്ചമില്ലാത്തതും ശക്തമായ പുകയും തീ നിയന്ത്രണവിധേയമാക്കുന്നതിനു തടസ്സമായി. സമീപത്തെ കടകളിലേക്ക് തീ പടരുന്നത് ആശങ്കയുളവാക്കിയെങ്കിലും രാത്രി വൈകി തീയണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന് സാധിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button