IndiaEntertainment

ഡേവിഡ് ഗെറ്റയുടെ സംഗീത പരിപാടി റദ്ദാക്കി

ബെംഗളൂരു : പ്രശസ്ത ഫ്രഞ്ച് ഡിജെയും, ഗ്രാമി പുരസ്കാര ജേതാവും, സംഗീത സംവിധായകനുമായ ഡേവിഡ് ഗെറ്റയുടെ ബെംഗളൂരുവിലെ സംഗീതപരിപാടി റദ്ദാക്കി. ബെംഗളൂരു പൊലീസിന്റെ നിർദേശപ്രകാരമാണ് പരിപാടി റദ്ദാക്കിയതെന്ന് രാജ്യത്തെ പ്രമുഖ സംഗീത പരിപാടികളുടെ സംഘാടകരായ സണ്‍ബേൺ വക്താക്കൾ അറിയിച്ചു. നിശ്ചയിച്ച പരിപാടി പുന:ക്രമീകരിക്കാന്‍ ശ്രമം നടത്തുമെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു.

ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ പരിപാടിക്ക് അനുമതി നിഷേധിച്ചത്, അതിനാല്‍ പുതുവര്‍ഷ രാവിലെ സംഭവങ്ങളുമായി ഇതിനു ബന്ധമില്ലെന്ന്‍ പോലീസ് പറയുന്നു. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നിതിന് മുമ്പ് പോലീസുമായി സുരക്ഷാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതായിട്ടുണ്ട്. പ്രദേശത്തെ കാര്‍ഷിക യൂണിറ്റിന്റെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോലീസിനെ സുരക്ഷക്കായി അവിടെ വിന്യസിപ്പിച്ചെന്നും ബംഗളുരു ഐ.ജി സീമന്ത് കുമാര്‍ വ്യക്തമാക്കി. ഇത്തരമൊരു വലിയ പരിപാടി പോലീസ് സംരക്ഷണം ഇല്ലാതെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെത്തുന്ന ഡേവിഡ് ഗേറ്റ  ബംഗളൂരുവിനെ കൂടാതെ മുംബൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലും പരിപാടി നടത്തും.

shortlink

Post Your Comments


Back to top button