മുംബൈ : ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനെ നിയമിച്ചു. എന്‍.ചന്ദ്രശേഖരനാണ് ചെയർമാനായി ഇനി ചുമതലയേൽക്കുക. ടാറ്റ സണ്‍സ് ആസ്ഥാനമായ ബോംബെ ഹൗസില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനം.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്) മാനേജിംഗ് ഡയറക്ടര്‍/ചീഫ് എക്‌സിക്യുട്ടിവ് ഓഫീസര്‍ സ്ഥാനത്തുനിന്നാണ് എന്‍.ചന്ദ്രശേഖരന് ഗ്രൂപ്പ് ചെയര്‍മാനായി സ്ഥാന കയറ്റം ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് തലപ്പത്തെത്തുന്ന പാഴ്‌സി വിഭാഗക്കാരനല്ലാത്ത ആദ്യ ചെയര്‍മാനെന്ന പ്രത്യേകതയും എന്‍.ചന്ദ്രശേഖരനുണ്ട്. 2009ലാണ് എന്‍.ചന്ദ്രശേഖരന്‍ ടിസിഎസ് തലപ്പത്തെത്തുന്നത്.
Post Your Comments