ബഹളം വച്ചു കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ കൊടുക്കുന്നവര്‍ ഇക്കാര്യം ഒന്നു ശ്രദ്ധിക്കേണ്ടതാണ്. സ്മാര്‍ട്ട്‌ഫോണ്‍ കുഞ്ഞിന് നല്‍കുന്നത് കുഞ്ഞിന്റെ കാഴ്ചശക്തിയെ സാരമായി ബാധിക്കും. പുതിയ സാങ്കേതികവിദ്യയില്‍ പുറത്തിറങ്ങുന്ന സ്മാര്‍ട്ട്് ഫോണുകള്‍ക്ക് വളരെ ശക്തമായ ഡിസ്‌പ്ലേ സംവിധാനമാണുള്ളത്. ഈ ഡിസ്‌പ്ലേ ലൈറ്റിന്റെ തീവ്രത കുഞ്ഞുങ്ങളുടെ കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
ആദ്യം കണ്ണുകളില്‍ ചൊറിച്ചില്‍ ആയിട്ടാണ് രോഗലക്ഷണം പ്രത്യക്ഷപ്പെടുക. പിന്നീട് കണ്ണുകള്‍ക്ക് ചുവപ്പും തടിപ്പും വരുന്നു. ചിലപ്പോള്‍ കണ്ണുകള്‍ക്ക് വരള്‍ച്ച ബാധിക്കാനും ഇടയുണ്ട്. കണ്‍പോളകളില്‍ നീരുവീക്കവും വന്നേക്കാം. ഒരിക്കലും ഇരുട്ടുമുറിയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്. ഡിസ്‌പ്ലേ പ്രകാശത്തിന്റെ തീവ്രത കണ്ണുകള്‍ക്ക് ആയാസകരമല്ലാത്ത വിധം ക്രമീകരിക്കുക, തുടര്‍ച്ചയായി മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കുന്നത് ഒഴിവാക്കുക, മൊബൈലില്‍ സിനിമ, വിഡിയോ ഗെയിം എന്നിവ കാണുമ്പോള്‍ ഇടവേളകള്‍ ശീലമാക്കുക, കഴുത്ത് കുമ്പിട്ടിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കരുത്. കിടന്നുകൊണ്ട് മൊബൈല്‍ നോക്കുന്നത് കഴുത്തിന് ആയാസകരമാണ്. മൊബൈല്‍ എപ്പോഴും കണ്ണുകളില്‍ നിന്ന് നിശ്ചിത അകലത്തില്‍ മാത്രം പിടിക്കുക.
Post Your Comments