Automobile

വന്‍തുക പിഴ നല്കാൻ തയ്യാറായി ഫോക്സ് വാഗന്‍

വാഷിംഗ്‌ടൺ : വന്‍തുക പിഴ നല്കാൻ തയ്യാറായി ഫോക്സ് വാഗന്‍. കാറുകളിൽ മലിനീകരണ തോത് അളക്കുന്നതിൽ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയർ എഞ്ചിനിൽ ഘടിപ്പിച്ചിരുന്നു എന്ന് കുറ്റ സമ്മതം കമ്പനി നടത്തിയിരുന്നു.  ഇതിനെ തുടർന്നാണ് പിഴ ശിക്ഷയായി വിധിച്ച 430 കോടി ഡോളർ നൽകാൻ ഫോക്സ് വാഗൻ തയാറായത്.

യുഎസ് സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്‌ഥർക്ക് മുന്നിലാണ് കമ്പനി മേധാവികൾ കുറ്റസമ്മതം നടത്തിയത്. ഇതോടൊപ്പം കമ്പനിയിലെ ആറ് ഉദ്യോഗസ്‌ഥർ കുറ്റക്കാരാണെന്നും, ഫോഗ്സ് വാഗൻ കമ്പനിയിലെ 40 ഓളം ജീവനക്കാർ കൃത്രിമം നടത്തിയത് കണ്ടെത്താതിരിക്കാൻ തെളിവുകൾ നശിപ്പിച്ചതായും സമിതി കണ്ടെത്തി.

അമേരിക്കയിലെ വിപണിയിൽ കമ്പനി ഇറക്കിയ 590,000 ഓളം ഡീസൽ കാറുകളിലാണ് മലിനീകരണം അളക്കുന്നതിൽ കൃത്രിമം നടത്താനുള്ള സോഫ്റ്റ് വെയർ ഘടിപ്പിച്ചിരുന്നത്. 40 ഇരട്ടിവരെയുള്ള മലിനീകരണ പരിധിയായിരുന്നു യഥാർഥ തോത്. ഈ ആരോപണങ്ങളെല്ലാം ആദ്യം കമ്പനി നിഷേധിച്ചെങ്കിലും കൃത്രിമം നടത്തിയതായി അന്വേഷണ സംഘം തെളിയിച്ചതോടെയാണ് ഫോക്സ് വാഗൻ കമ്പനി കുറ്റസമ്മതം നടത്തിയത്. ഓട്ടോമൊബൈൽ കമ്പനികൾക്ക് നാളിതുവരെ ചുമത്തുന്ന ഏറ്റവും വലിയ പിഴശിക്ഷയാണ് കമ്പനിക്ക് മേൽ ചുമത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button