കോതമംഗലം: സിപിഎമ്മിനുള്ളിൽ വി എസ് അച്യുതാനന്ദൻ കാലാവധികഴിഞ്ഞ അസാധു നോട്ടാണെന്ന് ബിജെപി സംസ്ഥാനജനറൽ സെക്രട്ടറി ശോഭസുരേന്ദ്രൻ. ബിജെപി മധ്യമേഖലാപ്രചാരണജാഥയ്ക്ക് ഒരുക്കിയ സ്വീകരണസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. കൊലപാതക രാഷ്ട്രീയത്തിന് നേതൃത്വം നൽകുന്ന പിണറായി വിജയൻ മരണത്തിന്റെ വ്യാപാരിയായി മാറിക്കൊണ്ടിരിക്കുന്നു.
കേരളത്തിൽ അല്ല ഭാരതം, ഭാരതത്തിലാണ് കേരളം ഉള്ളതെന്നും സിപിഎമ്മിന് സ്ത്രീധനമായി ലഭിച്ചതല്ല കേരളം എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. സമ്മേളനത്തിൽ ഇ.ടി നടരാജൻ അധ്യക്ഷനായിരുന്നു.
Post Your Comments