ചെന്നൈ : ചെന്നൈ രാജ്യന്തര ചലച്ചിത്രോത്സവത്തിലും ദേശീയ ഗാനവിവാദം . ഫെസ്റ്റിവലിൽ സിനിമാപ്രദർശനം തുടങ്ങുന്നതിന് മുൻപ് ദേശീയഗാനസമയത്ത് എഴുന്നേറ്റുനിൽക്കാത്തതിന് വൃദ്ധയും , മലയാളി വിദ്യാത്ഥിയടക്കമുള്ള നാലുപേർക്ക് മർദ്ദനമേറ്റു . സഹകാണികളാണ് ഇവരെ കയ്യേറ്റം ചെയ്തത് . ചെന്നൈ വടപളനിയിലുള്ള ഫെസ്റ്റിവൽ വേദിയിലാണ് സംഭവം . ബൾഗേറിയൻ സിനിമയായ ഗ്ലോറിയുടെ പ്രദർദശനത്തിനു മുൻപ് ഒരുകൂട്ടം ഫെസ്റ്റിവൽ ഡെലിഗേറ്റുകൾ സീറ്റിലിരിക്കുകയായിരുന്ന നാലുപേർക്കെതിരെ ആക്രമം അഴിച്ചുവിടുകയായിരുന്നു . തുടർന്ന് പോലീസ് എത്തുകയും വൃദ്ധയടക്കം നാലുപേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു . ഇവരെ വടപളനി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി
Post Your Comments